തിരുവല്ല: അനാഥമായതും അഴുകിയതും കത്തിക്കരിഞ്ഞതുമായ മൃതദേഹങ്ങൾ 32 വർഷമായി സേവനംപോലെ പൊലീസ് അടക്കമുള്ള വകുപ്പുകൾക്ക് എടുത്തുനൽകുന്ന കാവുംഭാഗം സ്വദേശി സോമന് സഹായവുമായി ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്.
2018ലെ പ്രളയത്തിൽ തകർന്ന വീടിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ബെഹറൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷിഫ അൽ ജലീറ മെഡിക്കൽ ഗ്രൂപ് കമ്പനി ഉടമയായ മലപ്പുറം കോടൂർ സ്വദേശി കെ.ടി. റബിയുള്ളയാണ് തിരുവല്ല പാലിയേക്കര കാഞ്ഞിരമാലിയിൽ വീട്ടിൽ കെ. സോമന് ( 54 ) രണ്ടരലക്ഷം രൂപയുടെ സഹായഹസ്തവുമായി എത്തിയത്. സ്വന്തമായി അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സുമനസ്സുകളുടെ സഹായംകൂടിയും സോമന് ആവശ്യമാണ്.
സോമന്റെ വീട്ടിലെത്തിയ കമ്പനി സി.ഇ.ഒ ഹബീബ് റഹ്മാൻ സോമനെ പൊന്നാട അണിയിച്ച ശേഷം തുക കൈമാറി. വാർഡ് കൗൺസിലർ രാധാകൃഷ്ണൻ വേണാട് മെമന്റോ സമ്മാനിച്ചു.
വീടിന്റെ അവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ റബിയുള്ള സഹായവുമായി എത്തുകയായിരുന്നു. സുമനസ്സുകളുടെ സഹായത്തിനായി തിരുവല്ല സർവിസ് കോഓപറേറ്റിവ് ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 62690106563, IFSC കോഡ് ICIC006269.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.