തിരുവല്ല: സംസ്ഥാന സർക്കാറിെൻറ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ വൻ സ്പിരിറ്റ് തട്ടിപ്പ്. എക്സൈസ് എൻഫോഴ്‌സ്‌മെൻറ് നടത്തിയ പരിശോധനയിലാണ് 20,000 ലിറ്റർ സ്പിരിറ്റിെൻറ വെട്ടിപ്പ് നടത്തിയതായി വ്യക്തമായത്. എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ രണ്ട് ടാങ്കറിെൻറ കാബിനിൽ സൂക്ഷിച്ചിരുന്ന 9.50 ലക്ഷം രൂപയും കണ്ടെടുത്തു. ഒരുടാങ്കറിൽനിന്ന് ആറുലക്ഷവും മറ്റൊന്നിൽനിന്ന് 3.5 ലക്ഷവുമാണ് പിടിച്ചത്. ഫാക്ടറിയിലെ സ്പിരിറ്റിെൻറ കണക്ക് സൂക്ഷിക്കുന്ന തിരുവൻവണ്ടൂർ സ്വദേശി അരുൺ കുമാറിന് കൈമാറാൻ കൊണ്ടുവന്ന പണമാണിതെന്ന് ടാങ്കർ ഡ്രൈവർമാർ എക്സൈസ് സംഘത്തിന് മൊഴി നൽകി.
ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് ബിവറേജസ് കോർപറേഷന് വേണ്ടി ജവാൻ എന്ന പേരിൽ റം നിർമിച്ചുനൽകുന്നുണ്ട്. ഇതിന് മധ്യപ്രദേശിൽനിന്ന് 1,15,000 ലിറ്റർ സ്പിരിറ്റ് എത്തിക്കാനുള്ള കരാർ എറണാകുളം കേന്ദ്രമായ സ്വകാര്യകമ്പനിക്ക് നൽകിയിരുന്നു. ഈ കമ്പനിയുടെ കരാർ പ്രകാരമുള്ള ഒടുവിലത്തെ ലോഡാണ് ബുധനാഴ്ച എത്തിയത്. ഈ കമ്പനി ടാങ്കറുകളിൽ കൊണ്ടുവരുന്ന സ്പിരിറ്റിെൻറ അളവിൽ കുറവുണ്ടെന്ന രഹസ്യവിവരം എക്സൈസ് എൻഫോഴ്സ്മെൻറ് വിഭാഗത്തിന് നേരേത്ത ലഭിച്ചിരുന്നു.
ഇതേതുടർന്ന് അതിർത്തി കടന്ന് കേരളത്തിലെത്തിയ വാഹനങ്ങൾ എക്സൈസിെൻറ നിരീക്ഷണത്തിലായിരുന്നു. ബുധനാഴ്ച പുലർച്ചയോടെ പുളിക്കീഴിലെ ഫാക്ടറിയിലേക്ക് ടാങ്കർ ലോറികൾ എത്തി. തുടർന്ന് ടാങ്കർ ലോറിയുടെ ഡ്രൈവർമാരെ എക്സൈസ് കസ്റ്റഡിയിലെടുത്തു. 40,000 ലിറ്ററിെൻറ രണ്ട് ടാങ്കറിലും 35,000 ലിറ്ററിെൻറ ഒരു ടാങ്കറിലും ഉദ്യോഗസ്ഥസംഘം വിശദ പരിശോധന നടത്തി. ഇതിലാണ് 20,000 ലിറ്റർ സ്പിരിറ്റ് കുറവുള്ളതായി സൂചന ലഭിച്ചത്. ലീഗൽ മെട്രോളജി വിഭാഗത്തിെൻറ മേൽനോട്ടത്തിൽ പെരുന്തുരുത്തിയിലെ വേ ബ്രിഡ്ജിൽ ടാങ്കർ ലോറികളുടെ ഭാരപരിശോധനയും നടത്തി. ലീഗൽ മെട്രോളജി വിദഗ്ധസംഘത്തിെൻറ നേതൃത്വത്തിൽ വ്യാഴാഴ്ച സ്പിരിറ്റിെൻറ കൃത്യമായ അളവെടുക്കും. കേരളത്തിൽ വാഹനങ്ങൾ എത്തുംമുമ്പേ സ്പിരിറ്റ് ചോർത്തി വിെറ്റന്നാണ് എക്സൈസിെൻറ നിഗമനം. ജീവനക്കാരെയും മൂന്ന് ടാങ്കർ ഡ്രൈവർമാരെയും കസ്റ്റഡിയിൽ ചോദ്യം ചെയ്തുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.