തിരുവല്ല: പൊതു അവധി ദിനത്തിന്റെ മറവിൽ എം.സി റോഡ് അരികിലെ കോടികൾ വിലമതിക്കുന്ന പത്തേക്കറോളം വരുന്ന പാടശേഖരം നികത്തുവാനുള്ള നീക്കം ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു.
പെരിങ്ങര ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ഉൾപ്പെടുന്ന 10 ഏക്കറോളം വരുന്ന ഇടിഞ്ഞില്ലം മൂന്നാംങ്കേരി - താമരംങ്കേരി പാടശേഖരം നികത്തുവാനുള്ള നീക്കമാണ് ഗ്രാമപഞ്ചായത്ത് അംഗം റോയി വർഗീസിന്റെ നേതൃത്വത്തിൽ ശനിയാഴ്ച പുലർച്ചെ തടഞ്ഞത്. റവന്യൂ വകുപ്പിന്റെ നിരോധന ഉത്തരവ് നിലനിൽക്കുന്ന ചങ്ങനാശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പാടശേഖരം നികത്തുന്നതായി സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ ഗ്രാമപഞ്ചായത്ത് അംഗവും നാട്ടുകാരും ചേർന്ന് നികത്തൽ തടയുകയായിരുന്നു. ഇതോടെ നികത്താൻ മണ്ണുമായി എത്തിയ നാലോളം ടോറസുകൾ സ്ഥലത്തുനിന്നും പോയി. ഗ്രാമപഞ്ചായത്തംഗം ആർ.ഡി.ഒയെ വിവരം അറിയിച്ചതിനെ തുടർന്ന് വില്ലേജ് ഓഫിസറും തഹസിൽദാരും സ്ഥലം സന്ദർശിച്ചു. പാടശേഖരത്തിന്റെ 10 സെന്റോളം വരുന്ന ഭാഗം നികത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.