തിരുവല്ല: കനത്ത മഴയിലും ശക്തമായ കാറ്റിലും പുളിക്കീഴ് പൊലീസ് സ്റ്റേഷെൻറ പിൻവശത്തെ മേൽക്കൂര തകർന്നു.
പിന്നാലെ സ്റ്റേഷൻ വളപ്പിൽനിന്ന മരത്തിെൻറ ശിഖരവും ഒടിഞ്ഞ് മേൽക്കൂരക്കുമേൽ വീണു. മഴവെള്ളംവീണ് മെയിൻസ്വിച്ചടക്കം കത്തിനശിച്ചു. സ്റ്റേഷൻ കെട്ടിടത്തിലെ രണ്ട് മുറികളുടെ വയറിങ്ങും കത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ആയിരുന്നു സംഭവം.
മെയിൻ സ്വിച്ചും ഫ്യൂസും അടക്കം സ്ഥാപിച്ചിരിക്കുന്ന സ്റ്റേഷെൻറ പിൻവശത്തെ മുറിയുടെ മേൽക്കൂരയാണ് തകർന്നത്.
വൈദ്യുതി ബന്ധം വിശ്ചേദിക്കപ്പെട്ടതോടെ സ്റ്റേഷെൻറ പ്രവർത്തനം താറുമാറായി. സന്ധ്യ മയങ്ങിയതോടെ മെഴുകുതിരി വെളിച്ചത്തിലായിരുന്നു പ്രവർത്തനം. വൈകീട്ട് ഏഴോടെ സമീപത്തെ ക്വാർട്ടേഴ്സിൽനിന്ന് വൈദ്യുതി എത്തിച്ചു.
കഴിഞ്ഞ രണ്ട് വർഷക്കാലത്തിലേറെയായി തകർന്ന മേൽക്കൂരക്ക് മേൽ ടാർപാളിൻ വലിച്ചുകെട്ടിയാണ് മഴയെ പ്രതിരോധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.