തിരുവല്ല: സാധനം വാങ്ങാനെന്ന വ്യാജേന ഹെൽമറ്റ് ധരിച്ച് കടയിലെത്തിയ രണ്ടംഗസംഘം കടയുടമയായ വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്നു.
ഞാലിക്കണ്ടം ജങ്ഷനിൽ സ്റ്റേഷനറി കട നടത്തുന്ന കവിയൂർ വടക്കേ പറോലിൽ മണിയമ്മയുടെ (65) മാലയാണ് കവർന്നത്. തിങ്കളാഴ്ച ഉച്ചക്ക് 1.30ഓടെ ആയിരുന്നു സംഭവം. കടയിൽ സാധനം വാങ്ങാനെന്ന വ്യാജേനെയെത്തിയ സംഘം മണിയമ്മയുടെ കഴുത്തിൽക്കിടന്ന രണ്ടരപ്പവൻ വരുന്ന മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു. ബലപ്രയോഗത്തിനിടെ മാലയുടെ ഒരുഭാഗം പൊട്ടി നിലത്തുവീണു. ബാക്കി മുക്കാൽ പവനോളം സ്വർണവുമായി മോഷ്ടാക്കൾ കടന്നു.
കറുത്ത നിറമുള്ള ബൈക്കിലാണ് എത്തിയത്. മാല പൊട്ടിച്ചെടുത്തശേഷം കവിയൂർ ഭാഗത്തേക്ക് രക്ഷെപ്പട്ട സംഘത്തിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി തിരുവല്ല എസ്.ഐ എ. അനീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.