തിരുവല്ല: സുരക്ഷാസംവിധാനങ്ങളോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ലാത്തതിനാൽ നിർമാണം പുരോഗമിക്കുന്ന തിരുവല്ല_പൊടിയാടി റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. റോഡിന് ഇരുവശത്തുമായി നിർമാണം പുരോഗമിക്കുന്ന ഓടകളിൽ വീണാണ് അപകടങ്ങളേറെയും.
നഗരസഭ കാര്യാലയത്തിന് സമീപവും കുളക്കാട് ഭാഗത്തേക്ക് തിരിയുന്ന ജങ്ഷനിലുമാണ് ശനിയാഴ്ച ഓടയിലേക്ക് വാഹനങ്ങൾ വീണത്. നഗരസഭക്ക് സമീപം നിയന്ത്രണം വിട്ട ജീപ്പ് മേൽമൂടിയില്ലാത്ത ഓടയിലേക്ക് മറിഞ്ഞു. ശനിയാഴ്ച രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. തിരുവല്ലയിൽനിന്ന് കാവുംഭാഗത്തേക്ക് പോയ ജീപ്പാണ് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞത്. നാട്ടുകാർ ചേർന്ന് ജീപ്പ് കരകയറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് 11ഓടെ കരാറുകാരുടെ എക്സ്കവേറ്റർ എത്തിച്ച് ജീപ്പ് ഉയർത്തുകയായിരുന്നു.
ഉച്ചക്ക് രണ്ടോടെയാണ് കുളക്കാട് ഭാഗത്തേക്ക് തിരിയുന്ന ജങ്ഷനിൽ കാർ നിയന്ത്രണം തെറ്റി ഓടയിലേക്ക് മറിഞ്ഞത്. ഇവിടെയും കരാറുകാരുടെ എക്സ്കവേറ്റർ എത്തി കരക്കുകയറ്റി. അപകടങ്ങളിൽ ആർക്കും പരിക്കില്ല. വ്യാഴാഴ്ച പുലർച്ചയും ഇതേസ്ഥലത്ത് കാർ നിയന്ത്രണം തെറ്റി ഓടയിലേക്ക് വീണിരുന്നു.
ഓടനിർമാണത്തിെൻറ ഭാഗമായി റോഡിൽ കിടങ്ങിന് സമാനമായ കുഴികളാണ് നിർമിച്ചത്. പൊടിയാടി മുതൽ തിരുവല്ല വരെ റോഡിനു കുറുകെയുള്ള കലുങ്കുകളുടെയും ഓടകളുടെയും നിർമാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. പലസ്ഥലത്തും അപകടസൂചന ബോർഡുകൾ സ്ഥാപിക്കാതെയാണ് പണികൾ.
ബി.എസ്.എൻ.എൽ കെട്ടിടത്തിന് സമീപത്തുകൂടി ചെങ്ങന്നൂർ ഭാഗത്തേക്കുള്ള പ്രധാന റോഡും ഓട നിർമാണത്തിെൻറ ഭാഗമായി അടച്ചിട്ടിരിക്കുകയാണ്. കുരിശുകവല ഭാഗെത്ത വൻകിട വ്യാപാര സ്ഥാപനങ്ങൾക്ക് മുൻഭാഗത്തെ ഓടയുടെ നിർമാണം മാത്രമാണ് യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി നൽകിയത്. അപകടങ്ങളെത്തുടർന്ന് വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടായത്.
ടയർ പഞ്ചറായി; കാർ തലകീഴായി മറിഞ്ഞു
തിരുവല്ല: ടയർ പഞ്ചറായതിനെ തുടർന്ന് നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞ കാറിൽനിന്ന് ഓതറ സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു. റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ ഓതറ അരങ്ങത്ത് വീട്ടിൽ ബാബുവിെൻറ ഓതറ ആൽത്തറ ജങ്ഷന് സമീപം അപകടത്തിൽപെട്ടത്. സമീപ വാസികൾ ചേർന്ന് കാറിനുള്ളിൽ കുടുങ്ങിയ ബാബുവിനെ പുറത്തെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.