തിരുവല്ല: പട്ടാപ്പകൽ നഗരത്തിൽ യുവാവിനുനേരെ നാലംഗ മുഖംമൂടി സംഘം ഗുണ്ട ആക്രമണം നടത്തി. കുരിശുകവലയിലെ അനായ് ട്രാവൽസ് ഉടമ പെരിങ്ങര സ്വദേശി സരസന് (45) നേരെയാണ് ആക്രമണം ഉണ്ടായത്.
തിങ്കളാഴ്ച രാവിലെ 10ന് ശങ്കരമംഗലം ബിൽഡിങ്ങിലെ സ്ഥാപനത്തിലേക്ക് വരുമ്പോഴായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം മുഖംമറച്ചശേഷം ഹെൽമെറ്റ് ധരിച്ചെത്തി പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. പിന്നാലെയെത്തി സരസനെ തലയ്ക്കടിച്ചുവീഴ്ത്തി സംഘം ചേർന്ന് മർദിക്കുകയായിരുന്നു.
ബഹളംകേട്ട് ആളുകൾ ഓടിക്കൂടിയതോടെ നാൽവർസംഘം ബൈക്കിൽ രക്ഷപ്പെട്ടു. കൈക്കും തലക്കും പരിക്കേറ്റ സരസൻ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തിരുവല്ല പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സമീപത്തെ സ്ഥാപനങ്ങളുടെ കാമറ ദൃശ്യങ്ങൾ പരിശോധിച്ചു അക്രമികളെ കണ്ടെത്താനുള്ള നടപടി പൊലീസ് തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.