പത്തനംതിട്ട: ജില്ലയില്‍ ഞായറാഴ്ച 517 പേര്‍ക്ക് കോവിഡ്- സ്ഥിരീകരിച്ചു. 374 പേര് രോഗമുക്തരായി. രോഗം ബാധിച്ച രണ്ടുപേർ മരിച്ചു. മെഴുവേലി സ്വദേശി (69), പ്രമാടം സ്വദേശി (27) എന്നിവരാണ് മരിച്ചത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് 11.6 ശതമാനമായി. ശനിയാഴ്ച അത് 11.4 ആയിരുന്നു. ഏഴു ശതമാനത്തിന് അടുത്തെത്തിയ ശേഷമാണ് നിയന്ത്രണങ്ങളിൽ ഇളവു നൽകിയ ശേഷം ടി.പി.ആർ ഉയർന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. തിരുവല്ല 31, പത്തനംതിട്ട 24, പന്തളം 20, അടൂര്‍ 10 എന്നിങ്ങനെയാണ് നഗരസഭ പരിധികളിൽ രോഗികൾ.
കുന്നന്താനം 38, കോന്നി 32, തണ്ണിത്തോട്, പള്ളിക്കല്‍ 30, ഏഴംകുളം 25, മല്ലപ്പള്ളി, കടമ്പനാട് 23, ഏനാദിമംഗലം 15, ഓമല്ലൂര്‍ 14, കുറ്റൂര്‍, കൊടുമണ്‍ 13, ഇരവിപേരൂര്‍, കടപ്ര 10, ആനിക്കാട് 9, കോഴഞ്ചേരി, പെരിങ്ങര, ഏറത്ത് 8, കുളനട, നെടുമ്പ്രം 7, അരുവാപുലം, നാറാണംമൂഴി, കോട്ടാങ്ങല്‍, പന്തളം-തെക്കേക്കര, വള്ളിക്കോട്, അയിരൂര്‍ 6, തോട്ടപ്പുഴശേരി, വെച്ചൂച്ചിറ, കലഞ്ഞൂര്‍, റാന്നി- അങ്ങാടി, നാരങ്ങാനം, കല്ലൂപ്പാറ 5 എന്നിങ്ങനെ ഗ്രാമപഞ്ചായത്തുകളിൽനിന്ന് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജില്ലയിൽ 6774 പേര് നിലവിൽ രോഗികളായിട്ടുണ്ട്. ഇതില്‍ 6501 പേര് ജില്ലയിലും 273 പേര് ജില്ലക്ക് പുറത്തും ചികിത്സയിലാണ്. 15,103 പേര് നിരീക്ഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.