ചി​റ്റാ​ർ പ​ഞ്ചാ​യ​ത്ത്​ നാ​ലാം വാ​ർ​ഡി​ലെ എ. ​ബ​ഷീ​റി​െൻറ​യും ഇ​ബ്രാ​ഹീം എ​ഴി​വീ​ട്ടി​ലി​െൻറ​യും പോ​സ്​​റ്റ​റു​ക​ൾ

ഒറിജിനൽ ആരെന്നറിയാതെ വോട്ടർമാർ

പ​ത്ത​നം​തി​ട്ട: യു.​ഡി.​എ​ഫി​െൻറ ഒ​റി​ജി​ന​ൽ സ്ഥാ​നാ​ർ​ഥി ആ​രെ​ന്ന് അ​റി​യാ​തെ വോ​ട്ട​ർ​മാ​ർ കു​ഴ​യു​ന്നു. ചി​റ്റാ​ർ പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്ന്​ വാ​ർ​ഡി​ലാ​ണ്​ ക​ൺ​ഫ്യൂ​ഷ​ൻ. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ 32ാം വാ​ർ​ഡി​ലും ഇ​തു​ത​ന്നെ. ചി​റ്റാ​ർ പ​ഞ്ചാ​യ​ത്തി​ൽ ഒ​രി​ട​ത്തു​പോ​ലും ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക് കോ​ൺ​ഗ്ര​സ് സീ​റ്റ് കൊ​ടു​ത്തി​ട്ടി​ല്ല.

ഇ​തോ​ടെ ഘ​ട​ക​ക​ക്ഷി​ക​ൾ അ​വ​രു​ടെ സ്വ​ന്തം ചി​ഹ്ന​ത്തി​ലും മ​ത്സ​രി​ക്കു​ന്നു. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ന്ന പേ​രി​ലാ​ണ്​ പോ​സ്​​റ്റ​ർ അ​ടി​ച്ച് ഒ​റി​ജി​ന​ലും ഡ്യൂ​പ്ലി​ക്കേ​റ്റും വോ​ട്ട് തേ​ടു​ന്ന​ത്. വ​നി​ത​സം​വ​ര​ണ വാ​ർ​ഡാ​യ മ​ണ​ക്ക​യ​ത്ത് കോ​ൺ​ഗ്ര​സിെൻറ​യും ജോ​സ​ഫ് ഗ്രൂ​പ്പി​െൻറ​യും സ്ഥാ​നാ​ർ​ഥി​ക​ളു​ണ്ട്. നാ​ലാം വാ​ർ​ഡാ​യ ചി​റ്റാ​റി​ൽ കോ​ൺ​ഗ്ര​സി​ലെ എ. ​ബ​ഷീ​റും മു​സ്​​ലിം ലീ​ഗി​ലെ ഇ​ബ്രാ​ഹീം എ​ഴി​വീ​ട്ടി​ലും മ​ത്സ​രി​ക്കു​ന്നു.

അ​ഞ്ചാം വാ​ർ​ഡി​ലും കോ​ൺ​ഗ്ര​സി​െൻറ​യും ആ​ർ.​എ​സ്.​പി​യു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ളു​ണ്ട്. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ൽ 32ാം വാ​ർ​ഡി​ലും യു.​ഡി.​എ​ഫി​ന് ര​ണ്ടു​പേ​രു​ണ്ട്. കോ​ൺ​ഗ്ര​സിെൻറ​യും കേ​ര​ള കോ​ൺ​ഗ്ര​സ്​ ജോ​സ​ഫ് ഗ്രൂ​പ്പി​െൻറ​യും സ്ഥാ​നാ​ർ​ഥി​ക​ൾ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ലാ​ണി​വി​ടെ. കേ​ര​ള കോ​ൺ​ഗ്ര​സ് -മാ​ണി​യി​ൽ​നി​ന്ന് അ​ടു​ത്തി​ടെ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന ആ​നി സ​ജി​ക്കാ​ണ് ഇ​വി​ടെ കോ​ൺ​ഗ്ര​സ് കൈ ​ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ സീ​റ്റ് ന​ൽ​കി​യ​ത്. ഈ ​വാ​ർ​ഡി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫി​െൻറ പ്ര​ഫ. സാ​ലി ബാ​ബു ചെ​ണ്ട അ​ട​യാ​ള​ത്തി​ൽ മ​ത്സ​രി​ക്കു​ന്നു.

Tags:    
News Summary - Voters without knowing who the original

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.