പറമ്പിക്കുളം: കോളനികൾക്കു ചുറ്റുമുള്ള കിടങ്ങിന്റെ ആഴം കൂട്ടണമെന്ന ആവശ്യം ശക്തം. പറമ്പിക്കുളം, തേക്കടി മേഖലയിലെ 12 ആദിവാസി കോളനികളിലേക്ക് വന്യമൃഗങ്ങൾ പ്രവേശിക്കാതിരിക്കാൻ കിടങ്ങ് നിർമിക്കാറുണ്ടെങ്കിലും പരിപാലനമില്ലാതെ പകുതിയിലധികം കോളനികളിലും കിടങ്ങ് കടന്ന് കാട്ടാനകളും കാട്ടുപന്നികളും എത്തുന്നത് പതിവായി.
തൊഴിലുറപ്പ് പദ്ധതിയിലൂടെയും വനംവകുപ്പിന്റെ പ്രവർത്തനങ്ങളിലൂടെയും കിടങ്ങ് ആഴം കൂട്ടൽ പ്രവൃത്തി നടത്താറുണ്ടെങ്കിലും ഒരു വർഷമായി കൃത്യമായ പരിപാലനങ്ങൾ ഇല്ല. ഇതോടെ വശങ്ങളിലെ മണ്ണ് ഇടിഞ്ഞുവീഴുകയും ആനകൾ ഉൾപ്പെടെ ജനവാസ മേഖലയിൽ എത്തുകയും ചെയ്യുന്നു. തൊഴിലുറപ്പ് പ്രവൃത്തി കിടങ്ങ് ആഴം കൂട്ടാൻ കൂടുതൽ ഉപയോഗപ്പെടുത്തി വന്യമൃഗങ്ങളുടെ ആക്രമണത്തിൽനിന്ന് സംരക്ഷിക്കണമെന്നാണ് പറമ്പിക്കുളത്തെ ആദിവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.