പട്ടിക വിഭാഗ പദ്ധതികൾ: നിയമസഭ മണ്ഡല അടിസ്ഥാനത്തിൽ മോണിറ്ററിങ്​ കമ്മിറ്റികൾ

തി​രു​വ​ന​ന്ത​പു​രം: പ​ട്ടി​ക വി​ഭാ​ഗ പ​ദ്ധ​തി​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ന്​ നി​യ​മ​സ​ഭ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ മോ​ണി​റ്റ​റി​ങ്​ ക​മ്മി​റ്റി​ക​ൾ രൂ​പ​വ​ത്​​ക​രി​ക്കാ​ൻ മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു. പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍ഗ ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നാ​യി സ​ര്‍ക്കാ​ര്‍ ന​ട​പ്പാ​ക്കി​വ​രു​ന്ന പ​ദ്ധ​തി​ക​ളു​ടെ കാ​ര്യ​ക്ഷ​മ​വും സു​താ​ര്യ​വും സ​മ​യ​ബ​ന്ധി​ത​വു​മാ​യ ന​ട​ത്തി​പ്പി​ന് സ​മി​തി മേ​ല്‍നോ​ട്ടം വ​ഹി​ക്കും. ജി​ല്ല പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫി​സ​ര്‍/​അ​സി​സ്റ്റ​ന്‍റ്​ ജി​ല്ല പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫി​സ​ര്‍ എ​ന്നി​വ​ര്‍ക്കാ​ണ് ചു​മ​ത​ല. സ്ഥ​ലം എം.​എ​ൽ.​എ ചെ​യ​ര്‍മാ​നും പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫി​സ​ര്‍ ക​ണ്‍വീ​ന​റു​മാ​യി​രി​ക്കും. ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യ​ക്ഷ​ന്മാ​ര്‍, സെ​ക്ര​ട്ട​റി​മാ​ര്‍, ബ​ന്ധ​പ്പെ​ട്ട ഡി​വി​ഷ​നി​ലെ ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ​ട്ടി​ക​ജാ​തി / പ​ട്ടി​ക​വ​ര്‍ഗ അം​ഗ​ങ്ങ​ൾ, പ്രോ​ജ​ക്ട് ഓ​ഫി​സ​ര്‍ / ട്രൈ​ബ​ല്‍ ഡെ​വ​ല​പ്​​മെ​ന്‍റ്​ ഓ​ഫി​സ​ര്‍, ബ്ലോ​ക്ക് / മു​നി​സി​പ്പാ​ലി​റ്റി / കോ​ര്‍പ​റേ​ഷ​നി​ലെ ത​ദ്ദേ​ശ എ​ൻ​ജി​നീ​യ​റി​ങ്​ വി​ഭാ​ഗ മേ​ധാ​വി​ക​ള്‍ എ​ന്നി​വ​രാ​യി​രി​ക്കും അം​ഗ​ങ്ങ​ൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.