കാലവർഷക്കെടുതികൾക്കെതിരെ മുന്നൊരുക്കവുമായി പാറളം പഞ്ചായത്ത്​

ചേർപ്പ്: കാലവർഷക്കെടുതികൾ മുന്നിൽക്കണ്ട് പഞ്ചായത്തിൽ ശുചീകരണപ്രവർത്തനങ്ങളുമായി പാറളം പഞ്ചായത്ത്. 14 വാർഡിലെയും വീടുകൾക്ക്​ ചുറ്റുമുള്ള ശുചീകരണപ്രവർത്തനങ്ങൾ, ക്ലോറിനേഷൻ, കൊതുകുനശീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവ പൂർത്തിയായി. മണ്ണുനിറഞ്ഞ് ചെടികൾ വളർന്ന് നീരൊഴുക്കിന് തടസ്സമായി കൊതുകുകൾ പെരുകുന്ന ചാലുകളും പ്രധാന റോഡുകളുടെ കാനകളും വൃത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ജലാശയങ്ങളിലെ കുളവാഴകളും മറ്റ് മാലിന്യവും നീക്കം ചെയ്തു. ആരോഗ്യസംരക്ഷണ പ്രവർത്തനങ്ങളുമായി ഹെൽത്ത് ഇൻസ്​പെക്ടർ ആരോമലിന്റെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ വീടുകളിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തി. മഴക്കാലരോഗങ്ങളെക്കുറിച്ചും പ്രതിരോധപ്രവർത്തനങ്ങളെക്കുറിച്ചും ബോധവത്​കരണം നടത്തി. നീതു അഖിലേഷിന്റെ നേതൃത്വത്തിൽ സി.ഡി.എസ് പ്രവർത്തകരും ബിന്ദുവിന്റെ നേതൃത്വത്തിൽ എ.ഡി.എസ് പ്രവർത്തകരും ആശ വർക്കർമാരും രംഗത്തുണ്ട്. ശുചീകരണപ്രവർത്തനങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളും നല്ലൊരു പങ്കുവഹിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.