അമ്മമാർക്കുള്ള സൈബർ സുരക്ഷ പരിശീലനം എല്ലാ വിദ്യാലയങ്ങളിലേക്കും

തൃശൂർ: അമ്മമാർക്കുള്ള സൈബർ പരിശീലനം ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. സ്കൂൾ തുറന്ന്​ രണ്ടാം വാരം പുതിയ ബാച്ചുകൾ പരിശീലനം ആരംഭിക്കും. മേയ്​ ഏഴിന്​ ലിറ്റിൽ കൈറ്റ്​സ്​ യൂനിറ്റുകളുള്ള സ്കൂളുകളിൽ മാത്രമാണ്​ പരിശീലനം സംഘടിപ്പിച്ചത്​. 19,680 അമ്മമാരാണ്​ ആദ്യ ബാച്ചിൽ പരിശീലനം പൂർത്തിയാക്കിയത്​. 'കുട്ടികൾക്ക്​ വഴി കാണിക്കുക' എന്നതാണ്​ പദ്ധതി ലക്ഷ്യം. മൊബൈൽ ഫോണിന്‍റെ സ്വാധീനം, വ്യാജവാർത്തകളെ കണ്ടെത്താനും തടയാനുമുള്ള പരിശീലനം, ഫാക്ട്​ ചെക്ക്​, പാരന്‍റ്​ ലോക്കിങ്​ തുടങ്ങിയ വിഷയങ്ങളിലാണ്​ പരിശീലനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.