തൃശൂർ: പീച്ചി ഡാം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വ്യാഴാഴ്ച മുതൽ സന്ദർശകർക്കായി തുറക്കും. 10 വയസ്സിന് താഴെയും 60 വയസ്സിന് മുകളിലും പ്രായമുള്ളവർക്ക് സന്ദർശന അനുമതിയില്ല.
എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുള്ള സുരക്ഷ ക്രമീകരണങ്ങൾ പൂർത്തിയായി. ഒരേസമയം 50 പേർക്കാണ് അനുമതി. സന്ദർശകർക്ക് മാസ്‌ക്, ഗ്ലൗസ് എന്നിവ നിർബന്ധമാണെന്ന് വിനോദ സഞ്ചാര വകുപ്പ് അറിയിച്ചു.
അതേസമയം, പീച്ചി ഡാം ബൊട്ടാണിക്കൽ ഗാർഡൻ സൗന്ദര്യവത്കരണത്തിൻെറയും തുമ്പൂർമുഴി ഗാർഡൻ രണ്ടാംഘട്ട നവീകരണത്തിൻെറയും ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.