ഘട്ടമായി 98 അന്തേവാസികൾ രാമവർമപുരത്തെ പുനരധിവാസ കേന്ദ്രത്തിലെത്തും തൃശൂർ: സംസ്ഥാനത്തെ പോക്സോ കേസ് ഇരകൾക്കുള്ള പുനരധിവാസ കേന്ദ്രം തൃശൂരിലേക്ക് മാറ്റാനുള്ള ഒരുക്കം പൂർത്തിയായി. രാമവർമപുരത്തെ മാതൃക പുനരധിവാസ കേന്ദ്രത്തിൽ ജീവനക്കാരുൾപ്പെടെ കോവിഡ് പരിശോധനകൾ പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചു. വിവിധ ജില്ലകളിലെ നിർഭയ സൻെററുകളിൽ കഴിയുന്ന 18 വയസ്സിന് താഴെയുള്ള 98 പേരാണ് പുനരധിവാസ കേന്ദ്രത്തിലെത്തുക.
ഇവരുടെ ഔദ്യോഗിക രേഖകളുടെ വിശദമായ പരിശോധന പൂർത്തിയാക്കി ഘട്ടം ഘട്ടമായായിരിക്കും ഇവിടേക്ക് മാറ്റുക. എറണാകുളം, പത്തനംതിട്ട ജില്ലകളിലെ നിർഭയ ഹോമുകളിലെ അന്തേവാസികളുടെ രേഖകളുടെ പരിശോധന പൂർത്തിയായി. ഇവരെ രണ്ടു ദിവസത്തിനകം രാമവർമപുരത്തേക്ക് കൊണ്ടുവരുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഡോ. കെ.ജി. വിശ്വനാഥൻ 'മാധ്യമ'ത്തോട് പറഞ്ഞു. ആഴ്ചക്കകം മറ്റ് ജില്ലകളിലെ കുട്ടികളെയും എത്തിക്കും. സ്വന്തം വീട്ടിൽ തുടരാൻ കഴിയാത്ത കുട്ടികളാണ് നിർഭയ ഷെൽട്ടർ ഹോമുകളിൽ താമസിക്കുന്നത്. ഇവർക്ക് കൂടുതൽ പഠന-തൊഴിൽ സാധ്യതകൾ തുറന്നുകൊടുക്കുകയും മെച്ചപ്പെട്ട ഭാവി ലക്ഷ്യമിടുന്നവർക്ക് അതിന് അവസരമൊരുക്കുകയുമാണ് രാമവർമപുരത്തെ പുനരധിവാസ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.
വ്യക്തിഗത സുരക്ഷ പദ്ധതി ഓരോ നിർഭയ ഹോമുകളും തയാറാക്കിവരുന്നുണ്ട്. ഇവ ആറുമാസം കൂടുേമ്പാൾ പുതുക്കേണ്ടതുണ്ട്. ഇവയുടെ സൂക്ഷ്മമായ പരിശോധനയാണ് രാമവർമപുരത്തേക്ക് മാറ്റുന്നതിന് മുന്നോടിയായി നടന്നുവരുന്നത്. പലരുടെയും വ്യക്തിഗത രേഖ പുതുക്കിയിട്ടില്ല. ഇത് പുതുക്കിയ ശേഷമേ സ്ഥലം മാറ്റൂ. മാത്രമല്ല, അന്തേവാസികൾക്ക് കോവിഡ് ഉൾപ്പെടെ പരിശോധനയും പൂർത്തിയാക്കേണ്ടതുണ്ട്. വിവിധ ജില്ലകളെ കൂട്ടിച്ചേർത്ത് സോണുകളാക്കി തിരിച്ചാണ് രേഖകൾ പരിശോധിച്ച് നടപടിക്രമം പൂർത്തിയാക്കുക. പഠനാവശ്യം പരിഗണിച്ചും ആരോഗ്യാവസ്ഥ പരിഗണിച്ചും ജില്ലകളിലെ നിർഭയ സൻെററുകളിൽ ചിലർ തുടരും. ബാക്കിയുള്ളവരെയാണ് രാമവർമപുരത്തേക്ക് മാറ്റുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.