തൃശൂർ: സ്വകാര്യ ബസുകളുടെ നിലനിൽപ്പിന് ആവശ്യമായ കാര്യങ്ങൾ നേടിയെടുക്കാൻ ചൊവ്വാഴ്ച മുതൽ ബസുടമ സംയുക്ത സമരസമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന അനിശ്ചിതകാല പണിമുടക്കിന് തൊഴിലാളി സംഘടനകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സ്വകാര്യ ബസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. തൊഴിലാളികൾക്ക് ന്യായമായ ശമ്പളം നൽകാനുള്ള വരുമാനം പോലും ഡീസലടിച്ചതിനുശേഷം ബസുടമകൾക്ക് ബസ് സർവിസ് നടത്തിയാൽ ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ സമരത്തിന് എല്ലാ തൊഴിലാളി സംഘടനകളും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി കെ.പി. സണ്ണി (സി.ഐ.ടി.യു), എം.എം. വൽസൻ (ബി.എം.എസ്), കെ.കെ. ഹരിദാസ് (എ.ഐ.ടി.യു.സി), വി.എ. ഷംസുദ്ദീൻ (ഐ.എൻ.ടി.യു.സി) എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.