ഇൻഷുറൻസ്​ ക്ലെയിം നിഷേധിച്ചു; നഷ്​ടം നൽകാൻ ഉത്തരവ്​

തൃശൂർ: വൃക്കയിലെ കല്ലിന് ചികിത്സ നടത്തിയതിൻെറ ഇൻഷൂറൻസ്​ ക്ലെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹരജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ ഈസ്​റ്റ്​ ഫോർട്ടിലെ ആ​േൻറാ പൂത്തോക്കാരൻ ഫയൽ ചെയ്ത ഹരജിയിൽ തൃശൂരിലെ ദി ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ്​ ഡിവിഷനൽ മാനേജർക്കെതിരെയാണ്​ തൃശൂർ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തി​ൻെറ വിധി. ഹരജിക്കാരൻ ഇൻഷുറൻസ് കാലപരിധിയിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ്​ ചികിത്സ തേടിയത്​. ക്ലെയിം സമർപ്പിച്ചെങ്കിലും അനുവദിച്ചില്ല. നിലവിലുള്ള അസുഖങ്ങൾക്ക് പോളിസി ചേർന്ന് നാല് വർഷം കഴിഞ്ഞാൽ മാത്രമേ ക്ലെയിം അനുവദിക്കൂ എന്നായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ വാദം. എന്നാൽ മുൻ വർഷങ്ങളിൽ ഇതേ അസുഖത്തിന് ക്ലെയിം അനുവദിച്ചത്​ ​ഫോറം നിരീക്ഷിച്ചു. തെളിവുകൾ പരിഗണിച്ച പ്രസിഡൻറ് സി.ടി. സാബു, അംഗങ്ങളായ ഡോ. കെ. രാധാകൃഷ്ണൻ നായർ, എസ്​. ശ്രീജ എന്നിവരടങ്ങിയ ഫോറം ഇൻഷുറൻസ്​ കമ്പനിയുടെ നടപടി സേവനത്തിലെ വീഴ്​ചയാണെന്ന്​ വിലയിരുത്തി. ഹരജിക്കാരന് ക്ലെയിം പ്രകാരം 32,638 രൂപയും അതിന് ആറ്​ ശതമാനം പലിശയും ചെലവിലേക്ക് 3000 രൂപയും നൽകാൻ ഉത്തരവിടുകയായിരുന്നു. ഹരജിക്കാരന് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.