സമന്വയ ബോധവത്കരണം

തൃപ്രയാർ: പട്ടികജാതി-വർഗ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾക്കായി നാഷനൽ എംപ്ലോയ്മൻെറ്​ സർവിസ് വകുപ്പ് നടത്തുന്ന 'സമന്വയ' പരിപാടിയുടെ ഭാഗമായി നാട്ടിക ഗ്രാമപഞ്ചായത്തിലെ ഉദ്യോഗാർഥികൾക്കായി നടത്തിയ ബോധവത്​കരണ ക്ലാസി​ൻെറയും ക്യാമ്പ് രജിസ്​ട്രേഷ​ൻെറയും ഉദ്ഘാടനം നാട്ടിക ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ്​ എം.ആർ. ദിനേശൻ നിർവഹിച്ചു. വൈസ് പ്രസിഡൻറ്​ രജനി ബാബു അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ല എംപ്ലോയ്മൻെറ്​ എക്സ്ചേഞ്ചിലെ വൊക്കേഷനൽ ഗൈഡൻസ് വിഭാഗം ഓഫിസർ വി.എം. ഹംസ, പഞ്ചായത്ത്‌ സെക്രട്ടറി സന്തോഷ്‌ കുമാർ, എസ്.സി പ്രമോട്ടർ ഉണ്ണിക്കണ്ണൻ, ചാവക്കാട് എംപ്ലോയ്മൻെറ്​ ഓഫിസർ എം. ലത എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.