അന്തിക്കാട്: കിടപ്പുരോഗികളുടെ പരിചരണം ലക്ഷ്യംവെച്ച് 2012ൽ പുത്തൻപീടികയിൽ ജനകീയ ജീവകാരുണ്യ കൂട്ടായ്മയിൽ തുടങ്ങിയ കാരുണ്യ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂനിറ്റിന് സ്വന്തമായി ആസ്ഥാനമൊരുങ്ങി. ഗവ. ആയുർവേദ ആശുപത്രിക്ക് സമീപമാണ് കാരുണ്യഭവൻ എന്ന പേരിൽ പരിചരണ കേന്ദ്രം ഒരുങ്ങിയത്. അന്തിക്കാട്, താന്ന്യം, ചാഴൂർ, മണലൂർ പഞ്ചായത്തുകളിലെ കിടപ്പുരോഗികളെ പരിചരിച്ചു വരുകയാണ്. ഇതിനായി ചിറമേൽ പടിഞ്ഞാറത്തല കുടുംബങ്ങൾ ആറ് സൻെറ് സ്ഥലം വാങ്ങി നൽകുകയായിരുന്നു. ഇവിടെയാണ് സുമനസ്സുകളുടെ സഹായത്താൽ 35 ലക്ഷം രൂപ െചലവിൽ രണ്ടുനിലയുള്ള കെട്ടിടം നിർമിച്ചത്. കാരുണ്യ ഭവനത്തിൻെറ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 11ന് റവന്യുമന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പാലിയേറ്റിവ് ക്ലിനിക് ടി.എൻ. പ്രതാപൻ എം.പിയും ഉദ്ഘാടനം ചെയ്യും. സി.സി. മുകുന്ദൻ എം.എൽ.എ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ കാരുണ്യ പ്രസിഡൻറ് ഡോ. ടി.വി. രാജേന്ദ്രപ്രസാദ്, സെക്രട്ടറി ശ്രീമുരുഗൻ അന്തിക്കാട്, വൈസ് പ്രസിഡൻറ് പോൾ തട്ടിൽ കൺവീനർ കെ.ജി. രാജീവൻ എന്നിവർ പങ്കെടുത്തു. TK VTPLY 1 ഞായറാഴ്ച ഉദ്ഘാടനം ചെയ്യുന്ന പുത്തൻപീടിക കാരുണ്യ ഭവൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.