സെക്കുലർ ഫുഡ് ഫെസ്​റ്റ്​

തൃപ്രയാർ: സംഘ്​പരിവാർ ശക്തികൾ ഭക്ഷണത്തിൽ പോലും മതം കലർത്തുന്നതിൽ പ്രതിഷേധിച്ച് ഭക്ഷണത്തിന് പക്ഷമില്ല എന്ന മുദ്രാവാക്യം ഉയർത്തി എ.ഐ.വൈ.എഫ് നാട്ടിക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ചു. വലപ്പാട് ചന്തപ്പടിയിൽ സംഘടിപ്പിച്ച പ്രതിഷേധ ഫുഡ് ഫെസ്​റ്റ്​ എ.ഐ.വൈ.എഫ് തൃശൂർ ജില്ല വൈസ് പ്രസിഡൻറ് വൈശാഖ് അന്തിക്കാട് ഉദ്ഘാടനം നിർവഹിച്ചു. വ്യത്യസ്തമായ ഭക്ഷണങ്ങൾ പാകം ചെയ്ത് കഴിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. എ.ഐ.വൈ.എഫ് നാട്ടിക മണ്ഡലം പ്രസിഡൻറ് എം.ജെ. സജൽകുമാർ, മണ്ഡലം വൈസ് പ്രസിഡൻറ് സൂരജ് കാരായി, എൻ.ജി. ഷോബിൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി എ.ജി. സുഭാഷ്, അസി. സെക്രട്ടറി രാജൻ പട്ടാട്ട്, കെ.ജെ. യദു കൃഷ്ണ, മുബീഷ് പനക്കൽ, ഉണ്ണികൃഷ്ണൻ, കെ.ബി. സ്വാഗത്, രാഹുൽ ജയപ്രകാശ്, സംഗീത മനോജ്, ഗിൾഡ പ്രേമൻ, ഗുലാബ് ചന്ദ്, ടി. നിതിൻ, സീന കണ്ണൻ, ശ്രുതി, അജിത്ത് നന്ദൻ, കണ്ണൻ എന്നിവർ പങ്കെടുത്തു. TKTPRPhoto എ.ഐ.വൈ.എഫ് വലപ്പാട് സംഘടിപ്പിച്ച

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.