ചേർപ്പ്: പ്രഖ്യാപിച്ച് ചേർപ്പിൽ സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ ട്രാക്ടർ റാലിയും തായംകുളങ്ങരയിൽ പൊതുയോഗവും നടന്നു. പെരുമ്പിള്ളിശ്ശേരി സൻെററിൽനിന്ന് ആരംഭിച്ച റാലി തായംകുളങ്ങരയിൽ സമാപിച്ച് പൊതുയോഗം നടത്തി. കിസാൻ സഭ ചേർപ്പ് മണ്ഡലം പ്രസിഡൻറ് ടി.ബി. ഷാജിയുടെ അധ്യക്ഷതയിൽ നടന്ന പൊതുയോഗം കർഷക സംഘം ജില്ല സെക്രട്ടറി പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. കിസാൻ സഭ ചേർപ്പ് മണ്ഡലം സെക്രട്ടറി പി.ടി. സണ്ണി, കിസാൻ സഭ ജില്ല കമ്മിറ്റി അംഗം സുഭാഷ് മാരാത്ത്, കർഷക സംഘം ജില്ല ജോയൻറ് സെക്രട്ടറി സെബി ജോസഫ് പെല്ലിശ്ശേരി, കർഷക സംഘം ചേർപ്പ് ഏരിയ സെക്രട്ടറി കെ.എസ്. മോഹൻ ദാസ്, കർഷക സംഘം ചേർപ്പ് വില്ലേജ് കമ്മിറ്റി സെക്രട്ടറി ശ്രീകുമാർ, സംസ്ഥാന കർഷക സംഘം ജില്ല കമ്മിറ്റി അംഗം എം.ജി. ജയകൃഷ്ണൻ, കിസാൻ ജനത ജില്ല കമ്മിറ്റി അംഗം ഐ.എ. റപ്പായി എന്നിവർ സംസാരിച്ചു. കർഷക സംഘം നേതാക്കളായ പി.കെ. ലോഹിതാക്ഷൻ, വി.ആർ. സരള, സോഫി ഫ്രാൻസിസ്, സ്റ്റേയ്നി ചാക്കോ, ഷാബിർ, എ.കെ. രാധാകൃഷ്ണൻ, കെ. ശശിധരൻ, ടി.ആർ. വിജയൻ, എം. മധു, കിസാൻ സഭ നേതാക്കളായ ഉണ്ണികൃഷ്ണ വാരിയർ, ഇ.എസ്. പ്രദീഷ്, എൻ.ജി. അനിൽ നാഥ്, ഷെമീർ ചേനം, ബാബു ജാൻ, ജിനീഷ്, ബി.കെ. ഗോപി തുടങ്ങിയവർ റാലിക്കും പൊതുയോഗത്തിനും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.