കുഴികൾ നിറഞ്ഞ്​ ചാലക്കുടി പാം റോഡ്

ചാലക്കുടി: നഗരത്തിലെ പാം റോഡിൽ കുഴികൾ നിറഞ്ഞു. വാഹനങ്ങൾക്കും കാൽനടക്കാർക്കും സഞ്ചരിക്കാൻ കഴിയാത്ത വിധം റോഡ്​ തകർന്നിരിക്കുകയാണ്​. ചാലക്കുടി മാർക്കറ്റ് റോഡിനെയും പഴയ ദേശീയപാതയെയും ബന്ധിപ്പിക്കുന്ന റോഡ് ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സമീപകാലത്ത് നിർമിച്ചതാണ്. എന്നാൽ, മാർക്കറ്റ് റോഡിൽനിന്ന് പ്രവേശിക്കുന്ന ഭാഗത്ത്​ കുഴി നിറഞ്ഞതോടെ​ മഴ പെയ്താൽ കുളം പോലെയാകുകയാണ്​. ബൈക്ക്, ഓട്ടോ തുടങ്ങിയ വാഹനങ്ങൾ അപകടത്തിൽ പെടലും പതിവാണ്​. കുഴി മൂടാനോ റോഡ് അറ്റകുറ്റപ്പണി നടത്താനോ നഗരസഭ അധികൃതർ ശ്രദ്ധിക്കുന്നില്ലെന്നാണ്​ പരാതി. ചാലക്കുടി മാർക്കറ്റിലേക്കും വെട്ടുകടവ് പാലം വഴി മേലൂർ പഞ്ചായത്തിലേക്കും പോകാൻ ഈ വഴി നിരവധി പേർ ഉപയോഗിച്ചിരുന്നു. ചാലക്കുടി ചന്തയിലെയും ജങ്ഷനിലെയും തിരക്ക് ഒഴിവാക്കാൻ ഏറെ സഹായകമായിരുന്ന റോഡാണ് അധികാരികളുടെ അനാസ്ഥ മൂലം ശോച്യാവസ്ഥയിൽ കിടക്കുന്നത്. പലരും ഈ റോഡ് ഉപേക്ഷിച്ച് പള്ളി വഴിയെ ആശ്രയിക്കുകയാണിപ്പോൾ. TMChdy - 4 ചാലക്കുടി പാം റോഡിലെ വൻ കുഴികളി​ലൊന്ന്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.