കേരളം കടക്കെണിയിലേക്ക് നീങ്ങുമ്പോൾ സർക്കാർ സിൽവർ ലൈൻ റെയിൽ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നു -വി.ഡി. സതീശൻ

എറിയാട്: കേരളം കടക്കെണിയിലേക്ക് കൂപ്പുകുത്തുമ്പോൾ പിണറായി സർക്കാർ കോടികൾ ചെലവിട്ട്, സംസ്ഥാനത്തെ പാരിസ്ഥിതിക ദുരന്തത്തിലേക്ക് വലിച്ചിഴക്കുന്ന സിൽവർ ലൈൻ റെയിൽ പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. അഴീക്കോട് ബ്ലോക്ക് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി പി.കെ. ചന്ദ്രബാബുവി​ൻെറ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം പേബസാറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാർ ഡാം ഭീഷണി നിലനിൽക്കുമ്പോൾ തമിഴ്നാടി​ൻെറ ആവശ്യം അംഗീകരിച്ചുകൊടുക്കുന്ന നിലപാടാണ് സർക്കാറിനെന്നും അദ്ദേഹം ആരോപിച്ചു. ആറുമാസം പൂർത്തിയാക്കുന്ന സർക്കാർ വൈദ്യുതി, ബസ് നിരക്ക്​ വർധനയാണ് ജനങ്ങൾക്ക് സമ്മാനമായി നൽകാൻ പോകുന്നതെന്നും സതീശൻ പറഞ്ഞു. കണ്ടതെല്ലാം വിറ്റുതുലക്കുകയും വർഗീയതയുടെ വിത്തുപാകി ജനങ്ങളെ ഭിന്നിപ്പിക്കുകയുമാണ് മോദി സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഇ.കെ. അലിമഹമ്മദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ജോസ് വള്ളൂർ, എം.പി. വിൻസൻെറ്, പി.കെ. ഷംസുദ്ദീൻ, ശോഭ സുബിൻ, പി.എ. മനാഫ്, ഷാനിർ എന്നിവർ സംസാരിച്ചു. TCK AZKD 3 അഴീക്കോട് ബ്ലോക്ക് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി പി.കെ. ചന്ദ്രബാബുവി​ൻെറ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.