റോഡ് നിർമാണത്തി​െൻറ പേരിൽ വാടാനപ്പള്ളി-തൃശൂർ സംസ്ഥാനപാത അടക്കുന്നതിനെതിരെ പ്രതിഷേധം ശക്തം

റോഡ് നിർമാണത്തി​ൻെറ പേരിൽ വാടാനപ്പള്ളി-തൃശൂർ സംസ്ഥാനപാത അടക്കുന്നതിനെതിരെ പ്രതിഷേധം ശക്തം വാടാനപ്പള്ളി: റോഡുപണിയുടെ പേരിൽ തൃശൂർ-വാടാനപ്പള്ളി സംസ്ഥാന പാതയിൽ വാഹനഗതാഗതം പൂർണമായി നിരോധിച്ചുള്ള നടപടിക്കെതിരെ ബസുടമകളും നാട്ടുകാരും രംഗത്ത്. രണ്ട് വർഷം മുമ്പ് അനുവദിച്ച രണ്ട് കോടി ചെലവിലാണ് റോഡ് ടാറിങ്​ നടത്തുന്നത്. എറവ് മുതൽ വാടാനപ്പള്ളി വരെയുള്ള ഭാഗത്തെ ടാറിങ്​ തിങ്കളാഴ്ച മുതൽ നടക്കും. ഇതിനായി വാഹനഗതാഗതം പൂർണമായി നിരോധിക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പി​ൻെറ അറിയിപ്പ്. എന്നാൽ, ഇത് യാത്രക്കാരെയും ബസ് ഉടമകളെയും ജീവനക്കാരെയും കാര്യമായി ബാധിക്കും. ചേർപ്പ് വഴി വാഹനം പോകണമെന്നാണ് നിർദേശം. ഇത് ബസ് ഉടമകളെയാണ്​ ബാധിക്കുക. എറവ് മുതൽ വാടാനപ്പള്ളി വരെ ഭാഗത്തെ റോഡ് റീ ടാറിങ്ങിനായി അടച്ചിടുന്നത് ഒഴിവാക്കണമെന്നും പ്രവൃത്തി രാത്രി മാത്രമായി നടത്തണമെന്നുമാണ് ബസുടമകൾ ആവശ്യപ്പെടുന്നത്. തൃശൂർ മുതൽ എറവ് വരെയുള്ള ഭാഗത്തെ ടാറിങ്​ നടത്തിയിരുന്നത് രാത്രിയാണെന്നും ഇവർ പറയുന്നു. റീ ടാറിങ്​ പ്രവൃത്തികൾക്കായി റോഡ്​ അടച്ചിട്ട്​ ബദൽ മാർഗമായി തൃപ്രയാർ-ചേർപ്പ്-തൃശൂർ റൂട്ടിനെ ആശ്രയിക്കുന്നത് ഭീമമായ ഡീസൽ ​െചലവുണ്ടാക്കുമെന്നും ഇങ്ങനെ ബസുകൾക്ക് സർവിസ് നടത്താൻ സാധിക്കില്ലെന്നും ബസുടമകൾ പറഞ്ഞു. കരാറുകാരും ഉദ്യോഗസ്ഥരും തീരുമാനം പുനഃപരിശോധിക്കണമെന്നും അല്ലെങ്കിൽ തൃശൂർ-വാടാനപ്പള്ളി റൂട്ടിലെ ബസുകൾ സർവിസ് നിർത്തുമെന്നും ബസ് ഓപറേറ്റേഴ്സ് യൂനിയൻ ഭാരവാഹികളായ പ്രസിഡൻറ്​ അബ്​ദുൾകരീം, രക്ഷാധികാരി രാമചന്ദ്രൻ, ട്രഷറർ മൻസൂർ എന്നിവർ അറിയിച്ചു. ഇതോടെ ഏനാമാക്കൽ, അന്തിക്കാട്, പെരിങ്ങോട്ടുകര ഭാഗങ്ങളിലേക്കും ഒളരിക്കര മുതൽ എറവ് വരെയും അടക്കം 15 കി.മീ. ദൂരത്തെ ബസ് ഗതാഗതം തടസ്സപ്പെടും. വാടാനപ്പള്ളി, ചേറ്റുവ ഭാഗങ്ങളിൽനിന്നുള്ള രോഗികൾക്ക് ആശുപത്രികളിൽ പോകാനും തളിക്കുളം, നാട്ടിക ഭാഗത്തുനിന്ന്​ തൃശൂരിലേക്ക് എത്താനുമുള്ള ഏകമാർഗം കൂടിയാണ് സംസ്ഥാനപാത. സംസ്ഥാനപാത അടക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പാത പൂർണമായി അടക്കുന്നത് ഒഴിവാക്കണമെന്ന്​ മണലൂർ പഞ്ചായത്ത് പ്രസിഡൻറ് പി.ടി. ജോൺസണും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.