അമ്പനോളിയില്‍ ഈച്ചക്കൂട്ടം, മാനീച്ചയെന്ന് സംശയം

(ഫോട്ടോ) വെള്ളിക്കുളങ്ങര: കിഴക്കേ കോടാലിക്ക്​ സമീപം അമ്പനോളി പ്രദേശത്ത് മാനീച്ചകളോടുള്ള സാമ്യമുള്ള ഈച്ചകളെ കണ്ടെത്തി. അമ്പനോളി അംഗന്‍വാടി റോഡിലെ വീട്ടുപറമ്പുകളിലെ മരങ്ങളിലാണ് ഈച്ചക്കൂട്ടത്തെ കണ്ടത്. റബര്‍, ജാതി തുടങ്ങിയ മരങ്ങളിലാണ് ഈച്ചകള്‍ കൂട്ടമായി പൊതിഞ്ഞിരിക്കുന്നത്. നേരത്തേ ചെറുപ്രാണികളായി കാണപ്പെട്ട ഇവ ചിറകുമുളച്ച് പറക്കാന്‍ തുടങ്ങിയിട്ടുണ്ട്. ചാലക്കുടി മേഖലയിലെ മാനീച്ചകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ തങ്ങളുടെ പറമ്പുകളിലെ മരങ്ങളില്‍ കാണപ്പെട്ട പ്രാണികളെ നിരീക്ഷിക്കാന്‍ തുടങ്ങിയത്. ചിറകുമുളച്ച് ഈച്ചകള്‍ പറക്കാന്‍ തുടങ്ങിയതോടെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. ക്യാപ്ഷന്‍ TCM KDA 2 Ambanoli eecha അമ്പനോളി പ്രദേശത്ത് മരത്തില്‍ കണ്ട ഈച്ചകള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.