പാലക്കാട്- എറണാകുളം മെമുവിന് നെല്ലായിയില്‍ സ്​റ്റോപ്

നെല്ലായി: പാലക്കാട്- എറണാകുളം- പാലക്കാട് മെമുവിന് നെല്ലായിയില്‍ സ്‌റ്റോപ് അനുവദിച്ചു. ഈ മാസം 15 മുതല്‍ പ്രാബല്യത്തിൽ വരും. നേര​േത്ത 12 ട്രെയിനുകള്‍ക്ക് നെല്ലായി സ്‌റ്റേഷനിലുണ്ടായിരുന്ന സ്‌റ്റോപ് കോവിഡിൻെറ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്നു. മെമു സർവിസ്​ പുനരാരംഭി​െച്ചങ്കിലും നെല്ലായി ഹാള്‍ട്ട് സ്‌റ്റേഷന്‍ ഒഴിവാക്കിയാണ് നേര​േത്ത ഉത്തരവ് ഇറങ്ങിയത്. സ്‌റ്റോപ് നിലനിര്‍ത്തണമെന്ന് കാണിച്ച് നെല്ലായി റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ നിവേദനം സമര്‍പ്പിച്ചിരുന്നു. പറപ്പൂക്കര, മുരിയാട്, കൊടകര, മറ്റത്തൂര്‍, വരന്തരപ്പിള്ളി മേഖലകളിലുള്ളവർക്ക്​ ആശ്രയമായ നെല്ലായി സ്‌റ്റേഷനിലെ സ്‌റ്റോപ് നിലനിര്‍ത്തണമെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്കും തിരുവനന്തപുരം ഡിവിഷനല്‍ റെയിൽവേ മാനേജര്‍ക്കും ടി.എന്‍. പ്രതാപന്‍ എം.പി കത്ത് നല്‍കിയിരുന്നു. പറപ്പൂക്കര പഞ്ചായത്തിലെ ജനപ്രതിനിധികളും ഈ ആവശ്യമുന്നയിച്ച് ധര്‍ണ നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.