പഠനത്തിനൊപ്പം വരുമാനം: സഹൃദയയും അമേരിക്കന്‍ കമ്പനിയും കൈകോര്‍ക്കുന്നു

കൊടകര: അമേരിക്കയിലെ ഡാറ്റ ലേബലിങ്​ കമ്പനിയായ ഡാറ്റ ലേബലറുമായി കൊടകര സഹൃദയ എന്‍ജിനീയറിങ്​ കോളജ് സഹകരിച്ച് പ്രവര്‍ത്തിക്കും. ബഹുരാഷ്​ട്ര കമ്പനികള്‍ക്കായി ട്രെയിനിങ്​ ഡാറ്റ സെറ്റുകള്‍ തയാറാക്കി നൽകുന്ന കമ്പനിയാണ്​ ഡാറ്റ ലേബലർ. പഠനത്തോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് മികച്ച വരുമാനം ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ്​ പദ്ധതി. ഇതിനായി ഡാറ്റ ലേബലര്‍ കമ്പനിയുടെ ഓഫ്‌ഷോര്‍ ഡെവലപ്മൻെറ്​ സൻെററായ സ്​റ്റാർ ഇന്നവേഷന്‍സും സഹൃദയയും ധാരണാപത്രം ഒപ്പുവെച്ചു. പഠനത്തിനൊപ്പം ഒരു ബഹുരാഷ്​ട്ര കമ്പനിയിലെ തൊഴിൽ പരിശീലനവും പ്രവൃത്തിപരിചയവും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. മികച്ച ആശയങ്ങള്‍ വിവിധ അമേരിക്കന്‍ കമ്പനികളുമായി ചര്‍ച്ച ചെയ്ത് പ്രോജക്ടുകളാക്കി മാറ്റാനുള്ള സാങ്കേതിക സഹായങ്ങളും വിദ്യാര്‍ഥികള്‍ക്ക് കമ്പനി നൽകും. മികച്ച രീതിയില്‍ പ്രോജക്ടുകള്‍ ചെയ്യുന്നവർക്ക്​ പ്ലേസ്​സ്‌മൻെറും ലഭിക്കും. ചടങ്ങില്‍ സഹൃദയ എക്‌സി. ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍, പ്രിന്‍സിപ്പല്‍ ഡോ. നിക്​സന്‍ കുരുവിള, ഡാറ്റ ലേബലര്‍ സഹ സ്ഥാപകന്‍ ജെറില്‍ കാലാ, സ്​റ്റാര്‍ ഇന്നൊവേഷന്‍ സ്ഥാപകന്‍ പി.വി. പ്രകാശ്, സഹൃദയ ഇലക്ട്രോണിക്‌സ് വിഭാഗം മേധാവി ഡോ. വിഷ്ണു രാജന്‍, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി ഡോ. സതീഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്യാപ്ഷന്‍ TCM KDA 1 sahrudaya college സ്​റ്റാര്‍ ഇന്നൊവേഷന്‍സും സഹൃദയയും ധാരണാപത്രം ഒപ്പുവെക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.