കെ.എസ്.ആർ.ടി.സി റോഡിലെ പാർക്കിങ്ങിനെതിരെ പൊലീസ് നടപടി തുടങ്ങി

ചാലക്കുടി: കെ.എസ്.ആർ.ടി.സി റോഡിലെ അനധികൃത പാർക്കിങ്ങിനെതിരെ പൊലീസ് നടപടി തുടങ്ങി. കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് ഇരുവശത്തും പാർക്ക് ചെയ്യുന്ന സ്കൂട്ടറുകളുടെയും മറ്റു വാഹനങ്ങളുടെയും നീണ്ട നിര അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്​. ഇതിനെതിരെ പൊലീസിൽ പരാതികൾ സമർപ്പിച്ചിട്ടും കാര്യമായ നടപടി ഉണ്ടായിരുന്നില്ല. ചാലക്കുടി ഡിവൈ.എസ്.പിയുടെ നിർദേശത്തെ തുടർന്നാണ് അനധികൃത പാർക്കിങ്ങിനെതിരെ വ്യാഴാഴ്ച നടപടി ആരംഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.