ആർ.ജെ.ഡി (എസ്) എൻ.സി.പിയിൽ ലയിച്ചു

തൃശൂർ: ആർ.ജെ.ഡി എസി​ൻെറ സംയുക്ത വിഭാഗങ്ങൾ എൻ.സി.പിയിൽ ലയിച്ചു. ലയനസമ്മേളനം എൻ.സി.പി സംസ്ഥാന പ്രസിഡൻറ്​ പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. ആർ.ജെ.ഡി (എസ്) സംസ്ഥാന പ്രസിഡൻറ്​ രാജീവ് വേതോടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജനറൽ ഒ.ജെ. ജോസഫ് ലയനപ്രമേയം അവതരിപ്പിച്ചു. എൻ.സി.പി ദേശീയ സെക്രട്ടറി ടി.പി. പീതാംബരൻ മാസ്​റ്റർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറുമാരായ പി.കെ. രാജൻ മാസ്​റ്റർ, ലതിക സുഭാഷ്, ജനറൽ സെക്രട്ടറിമാരായ എ.വി. വല്ലഭൻ, സി.ഐ. സെബാസ്​റ്റ്യൻ, ബിന്ദു രവീന്ദ്രൻ, എൻ.എം.സി ദേശീയ സെകട്ടറി എം. പത്മിനി, രഘു കെ. മാരാത്ത്, തൃശൂർ ജില്ല പ്രസിഡൻറ്​ മോളി ഫ്രാൻസീസ്, ആർ.ജെ.ഡി (എസ്) നേതാക്കളായ ജോണി വഴുതപ്പിള്ളി, ലാലു ശകലാൽ, സലീം കാലയിൽ എന്നിവർ സംസാരിച്ചു. tcg_chr8 ആർ.ജെ.ഡി എസി​ൻെറ സംയുക്ത വിഭാഗങ്ങളുടെ എൻ.സി.പി ലയനസമ്മേളനം സംസ്ഥാന പ്രസിഡൻറ്​ പി.സി. ചാക്കോ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.