വെറ്ററിനറി സർവകലാശാല ബോർഡ് ഓഫ് മാനേജ്മെൻറ്​: ഇടതുപക്ഷ സ്ഥാനാർഥികൾക്ക്‌ എതിരില്ല

വെറ്ററിനറി സർവകലാശാല ബോർഡ് ഓഫ് മാനേജ്മൻെറ്​: ഇടതുപക്ഷ സ്ഥാനാർഥികൾക്ക്‌ എതിരില്ല തൃശൂർ: കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല ഭരണസമിതിയായ ബോർഡ് ഓഫ് മാനേജ്മൻെറിലേക്ക് തെരഞ്ഞെടുപ്പ് നടന്ന സീറ്റുകളിൽ ഇടതുപക്ഷ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ മാനന്തവാടി എം.എൽ.എ ഒ.ആർ. കേളു, പീരുമേട് എം.എൽ.എ വാഴൂർ സോമൻ, ടീച്ചേഴ്​സ് ഓർഗനൈസേഷൻ ഓഫ് വെറ്ററിനറി യൂനിവേഴ്സിറ്റി കേരള പ്രതിനിധികളായ ഡോ. സജിത്ത് പുരുഷോത്തമൻ, ഡോ. ലീബ ചാക്കോ, കർഷക പ്രതിനിധിയായി വൈത്തിരി പഞ്ചായത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ കെ.കെ. തോമസ് എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. സർവകലാശാല മാനേജ്‌മൻെറ്​ കൗൺസിൽ അംഗങ്ങളിൽനിന്നാണ് ബോർഡ് ഓഫ് മാനേജ്മൻെറിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. മൂന്നുവർഷമാണ് കാലാവധി. സർവകലാശാല സ്ഥിതിചെയ്യുന്ന നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കൽപറ്റ എം.എൽ.എ അഡ്വ. ടി. സിദ്ദീഖ് ഭരണസമിതി അംഗമായി യോഗ്യത നേടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.