തൃപ്പേക്കുളം സംസ്കാരിക നിലയം നാടിന് സമർപ്പിച്ചു

തൃപ്പേക്കുളം സാംസ്കാരിക നിലയം നാടിന് സമർപ്പിച്ചു മതിലകം: ഇ.ടി. ടൈസൺ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന്​ അനുവദിച്ച 60 ലക്ഷം രൂപ വിനിയോഗിച്ച് പണികഴിപ്പിച്ച തൃപ്പേക്കുളം സാംസ്കാരിക നിലയത്തി​ൻെറ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു. ഓരോ സാംസ്കാരിക നിലയവും മനുഷ്യസ്നേഹത്തി​ൻെറയും മാനവമൈത്രിയുടെയും കേന്ദ്രങ്ങളാണെന്ന് മന്ത്രി പറഞ്ഞു. ഓരോ കാലഘട്ടത്തിലും ഉണ്ടാകാവുന്ന സാംസ്കാരിക പരിവർത്തനങ്ങൾക്കും സാംസ്‌കാരിക കേന്ദ്രങ്ങൾ സാക്ഷ്യം വഹിക്കുന്നു. ശ്രീനാരായണ ഗുരുവും സഹോദരൻ അയ്യപ്പനും അയ്യങ്കാളിയും വാഗ്​ ഭടാനന്ദനും ചട്ടമ്പി സ്വാമികളും പൊയ്കയിൽ അപ്പച്ചനുമൊക്കെ മലയാളിയെ ഇന്ന് കാണുന്ന സാംസ്‌കാരിക മാറ്റത്തിലേക്ക് നയിക്കാൻ എടുത്ത പരിശ്രമങ്ങൾ നമ്മൾ കാണാതെ പോവരുത്. വായനയുടെ ലോകത്തേക്ക് പുതിയ തലമുറയെ കൈപിടിച്ച് കൊണ്ടുപോവാൻ സാംസ്കാരിക നിലയങ്ങളും ലൈബ്രറികളും വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും കെ. രാജൻ പറഞ്ഞു. ഇ.ടി. ടൈസൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വികസന സ്​റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.എസ്. ജയ, മതിലകം പഞ്ചായത്ത് പ്രസിഡൻറ്​ സീനത്ത് ബഷീർ, വൈസ് പ്രസിഡൻറ്​ വി.എസ്. രവീന്ദ്രൻ, പഞ്ചായത്ത്‌ സ്ഥിരം സമിതി അംഗങ്ങളായ ഷീജ ബാബു, ഹരിത രതീഷ്, എം.കെ. പ്രേമാനന്ദൻ, സുമതി സുന്ദരൻ, എൽ.എസ്.ജി.ഡി അസിസ്​റ്റൻറ്​ എൻജിനീയർ എം.യു. ബിന്ദു, പഞ്ചായത്ത്‌ സെക്രട്ടറി കെ.ബി. മുഹമ്മദ്‌ റഫീക്ക് തുടങ്ങിയവർ പങ്കെടുത്തു. സാംസ്കാരിക നിലയത്തിന് സ്ഥലം വിട്ടുനൽകിയ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. TK.KDR.SAMSKARIKA NILAYAM: മതിലകം തൃപ്പേക്കുളം സാംസ്കാരിക നിലയത്തി​ൻെറ ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.