ഇരിങ്ങാലക്കുട: പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂനിറ്റ് സംഘടിപ്പിച്ച കാവ്യസന്ധ്യയിൽ കവി ഡോ. സി. രാവുണ്ണിയുടെ മഹാത്മ ഗ്രന്ഥശാല, മാറ്റുദേശം എന്ന കവിതയുടെ അവതരണവും കവിതയുടെ കാലികപ്രസക്തിയെക്കുറിച്ചുള്ള ചർച്ചയും നടന്നു. കവിയുടെയും കവിതയിലെ കഥാപാത്രത്തിൻെറയും സാന്നിധ്യത്തിലായിരുന്നു പരിപാടി. എൻ.ബി.എസ് ബുക്ക് സ്റ്റാൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഡോ. കെ.പി. ജോർജ് അധ്യക്ഷത വഹിച്ചു. ഖാദർ പട്ടേപ്പാടം പരിപാടി ഉദ്ഘാടനം ചെയ്തു. കവയിത്രി റെജില ഷെറിൻ കവിത അവതരണം നടത്തി. പ്രഫ. സാവിത്രി ലക്ഷ്മണൻ, ഡോ. സി. രാവുണ്ണി, ജയൻ അവണൂർ, പി.എൻ. സുനിൽ, ദീപ ആൻറണി, പ്രഫ. ലക്ഷ്മണൻ നായർ, വി.വി. ശ്രീല, രതി കല്ലട, ഡോ. മുഹമ്മദ് അഷ്റഫ്, ജോസ് മഞ്ഞില, രാധാകൃഷ്ണൻ വെട്ടത്ത്, കെ.എച്ച്. ഷെറിൻ അഹമ്മദ്, ഗോകുൽ രാജീവ് എന്നിവർ സംസാരിച്ചു. tm ijk പടം... പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂനിറ്റ് സംഘടിപ്പിച്ച കാവ്യസന്ധ്യ ഖാദർ പട്ടേപ്പാടം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.