ഇരിങ്ങാലക്കുട: നൂറുദിന കർമപദ്ധതിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്തിൽ ഗ്രാമകേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു. രണ്ടാം വാർഡിലെ കേന്ദ്രം ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ നിജി വത്സൻ അധ്യക്ഷത വഹിച്ചു. 16ാം വാർഡിലേത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലളിത ബാലൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.യു. വിജയൻ അധ്യക്ഷത വഹിച്ചു. അഞ്ചാം വാർഡിലേത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. മുരിയാട് വായനശാലയിൽ നടന്ന പരിപാടിയിൽ വാർഡ് മെംബർ ജിനി സതീശൻ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന പരിപാടികളിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സരിത സുരേഷ്, ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത്, സുനിൽകുമാർ, വൃന്ദ കുമാരി, ശ്രീജിത്ത് പട്ടത്ത്, സേവ്യർ ആളുകാരൻ, മണി സജയൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.