മുനിസിപ്പൽ ഓഫിസിന് മുന്നില്‍ ധർണ നടത്തി ഇരിങ്ങാലക്കുട: വഴിയോര കച്ചവട തൊഴിലാളി യൂനിയൻ എ.ഐ.ടി.യു.സി മുൻസിപ്പൽ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. അർഹരായ മുഴുവൻ വഴിയോരക്കച്ചവടക്കാരെയും സർവേയിൽ ഉൾപ്പെടുത്തുക, മുനിസിപ്പൽ വെൻഡിങ് കമ്മിറ്റി രൂപവത്കരിക്കുക, വഴിയോര കച്ചവട ലൈസൻസ് അനുവദിക്കുക, വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കൽ നിർത്തലാക്കുക, ബാങ്ക് ലോൺ തുടങ്ങിയ സർക്കാർ ആനുകൂല്യങ്ങൾ അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ. സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മണി ഉദ്ഘാടനം ചെയ്തു. ബാബു ചിങ്ങാരത്ത് അധ്യക്ഷത വഹിച്ചു. വഴിയോര തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറി ടി.ആർ. ബാബുരാജ്, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി, കെ.കെ. ശിവൻ എന്നിവർ സംസാരിച്ചു. മോഹനൻ, മനാഫ്, ജയൻ, പി.എം. ഗണേശൻ, കെ.സി. പ്രേമ ലാൽ എന്നിവർ നേതൃത്വം നൽകി. photo..tcm ijk: വഴിയോര കച്ചവട തൊഴിലാളി യൂനിയൻ എ.ഐ.ടി.യു.സി മുനിസിപ്പൽ ഓഫിസ് ധര്‍ണ സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മണി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.