കനകമല കുരിശുമുടി തീർഥാടനത്തിന് ഞായറാഴ്ച തിരിതെളിയും കൊടകര: 83ാമത് കനകമല കുരിശുമുടി നോമ്പുകാല തീര്‍ഥാടനത്തിന് ഞായറാഴ്ച തിരിതെളിയുമെന്ന് തീര്‍ഥാടന കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 27ന് ഉച്ചകഴിഞ്ഞ് 2.30ന് മാര്‍ തോമശ്ലിഹയുടെ തീര്‍ഥാടന കേന്ദ്രമായ അഴീക്കോട് സെന്റ് തോമസ് പള്ളിയിലെ അള്‍ത്താരയില്‍നിന്ന് കൊളുത്തുന്ന ദീപവുമേന്തി വാഹനങ്ങളുടെ അകമ്പടിയോടെ പുറപ്പെടുന്ന ദീപശിഖ പ്രയാണം വിവിധ ദേവാലയങ്ങളിലെ വിശ്വാസ സമൂഹത്തിന്റെ സ്വീകരണം ഏറ്റുവാങ്ങിയശേഷം വൈകീട്ട് ആറിന് കനകമല അടിവാരം ദേവാലയത്തില്‍ എത്തും. തുടര്‍ന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ദീപം ഏറ്റുവാങ്ങി തീര്‍ഥാടന കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് പന്തല്ലൂക്കരന് കൈമാറി എണ്‍പത്തി മൂന്നാമത് കുരിശുമുടി തീർഥാടനം ഉദ്ഘാടനം ചെയ്യും. റെക്ടര്‍ ഫാ. ഷിബു നെല്ലിശ്ശേരി അധ്യക്ഷത വഹിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുരിശുമുടിയില്‍ രാവിലെ ആറിനും വൈകീട്ട് ഏഴിനും വി. കുര്‍ബ്ബാനയും മറ്റു തിരുകര്‍മങ്ങളും ഉണ്ടാകും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 11നും വി. കുർബാന ഉണ്ടാകും. അടിവാരം പള്ളിയില്‍ ദിവസവും രാവിലെ 6.15നും വൈകീട്ട് ഏഴിനും വി. കുർബാന ഉണ്ടാകും. തീര്‍ഥാടന കേന്ദ്രം അസി. വികാരി ഫാ. ഡാനിഷ് കണ്ണൂക്കാടന്‍, തീര്‍ഥാടന കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് പന്തല്ലൂക്കാരന്‍, പി.ആര്‍.ഒ ഷോജന്‍ ഡി. വിതയത്തില്‍, കൈക്കാരന്‍ ആന്റണി കൊട്ടേക്കാട്ടുക്കാരന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ബിനോയ് മഞ്ഞളി എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.