മെലിഞ്ഞുണങ്ങി അതിരപ്പിള്ളി വെള്ളച്ചാട്ടം; നിരാശരായി സഞ്ചാരികൾ

മെലിഞ്ഞുണങ്ങി അതിരപ്പിള്ളി വെള്ളച്ചാട്ടം പെരിങ്ങൽക്കുത്തിൽനിന്ന്​ ജലം തുറന്നുവിടുന്നില്ല അതിരപ്പിള്ളി: അതിരപ്പിള്ളി വെള്ളച്ചാട്ടം മെലിഞ്ഞ്​ നേർത്ത്​ ഒഴുകാൻ തുടങ്ങിയിട്ട്​ ഒരാഴ്ചയിലേറെ. വെള്ളമില്ലാത്തതിനെ തുടർന്ന്​ മേഖലയെ സഞ്ചാരികൾ താൽക്കാലികമായി ഉപേക്ഷിച്ചിരിക്കുകയാണെന്ന്​ വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു. അതിരപ്പിള്ളിയിലെ ടൂറിസം മേഖല ഏറെ നാളുകൾക്കു ശേഷം ഉണർന്ന് തുടങ്ങുന്ന സാഹചര്യത്തിലാണ് പുതിയ പ്രതിസന്ധി വന്നെത്തിയത്. ചെറുകിട കച്ചവടക്കാർ, റിസോർട്ടുകൾ അടക്കമുള്ളവർ പ്രതിസന്ധിയിലാണ്. വെള്ളമില്ലാതായിട്ടും പെരിങ്ങൽക്കുത്ത്​ അണക്കെട്ടിൽനിന്ന്​ ജലം തുറന്നുവിടാൻ കെ.എസ്​.ഇ.ബി അധികൃതർ തയാറാകാത്തതിൽ പ്രതിഷേധമുയരുകയാണ്​. അതിരപ്പിള്ളിയിലെ വിനോദ സഞ്ചാരത്തിന്‍റെ പ്രധാന ആകർഷണം പുഴയിലെ ജലമാണ്. പുഴയിലെ ഈ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ടൂറിസ്റ്റുകളുടെ വരവിനെ ഏറെ ബാധിക്കും. വ്യാപാരികളും റിസോർട്ട് ഉടമകളും ഈ വിഷയങ്ങൾ എം.എൽ.എ, എം.പി, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച ചെയ്തെങ്കിലും പരിഹാരമുണ്ടാകാത്തതിന്‍റെ നിരാശയിലാണ്​. പ്രത്യക്ഷ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങാനുള്ള ഒരുക്കത്തിലാണിവർ. അതിരപ്പിള്ളിയിൽ വരുന്ന സഞ്ചാരികളെ പുഴയിൽ ഇറങ്ങുന്നതിൽ നിന്ന്​ വിലക്കാൻ പൊലീസും വനപാലകരും റിസോർട്ട് ഉടമകളോട് കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. അതിന് പുറമേയാണ്​ പുഴയിലേക്ക് ഡാമിൽ നിന്ന് വെള്ളം തുറന്നുവിടാത്ത അധികൃതരുടെ നടപടി. അങ്കമാലിയിൽ നിന്ന് വെറ്റിലപ്പാറ പാലം വഴി വരുന്ന സഞ്ചാരികളെ വന്യമൃഗശല്യത്തിന്‍റെ പേരിൽ തടഞ്ഞതും വിനോദ സഞ്ചാര മേഖലക്ക് ക്ഷീണം സൃഷ്ടിച്ചിരുന്നു. TCMChdy - 6 മെലിഞ്ഞുണങ്ങിയ അതിരപ്പിള്ളി വെള്ളച്ചാട്ടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.