അന്യ സംസ്ഥാന തൊഴിലാളികൾക്ക്​ ആരോഗ്യ പരിശോധനാ ക്യാമ്പ്​

ഇതര സംസ്ഥാന തൊഴിലാളികൾക്ക്​ ആരോഗ്യ പരിശോധന ക്യാമ്പ്​ ഇരിങ്ങാലക്കുട: ആരോഗ്യ ജാഗ്രത പദ്ധതിയുടെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മലമ്പനി, കുഷ്ഠരോഗ നിർണയം ലക്ഷ്യമിട്ടായിരുന്നു ക്യാമ്പ്​. പടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ക്യാമ്പിൽ 40ഓളം തൊഴിലാളികൾ പ​ങ്കെടുത്തു. പടിയൂർ ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്‍റ്​ കെ.വി. സുകുമാരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ്​ അംഗങ്ങളായ ടി.വി. വിബിൻ, ഷാലി ദിലീപൻ, ബിജോയ്‌ കളരിക്കൽ, ജോയ്‌സി ആന്‍റണി, പടിയൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. കെ.സി. ജയചന്ദ്രൻ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി.വി. ജീൻവാസ്, അനു, ജെ.ആർ.പി.എച്ച്.എൻ. ബീന, ദീപ്തി ആർ. നായർ, ഷഫ്‌ന, വിജിത, നഴ്സ് ശാലിനി, ആശ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് ബോധവത്കരണ ക്ലാസും നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.