ഇരിങ്ങാലക്കുട ടൗൺ കോഓപറേറ്റിവ് ബാങ്കിന്​ 10.4 കോടിയുടെ അറ്റാദായം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ടൗൺ കോഓപറേറ്റിവ് ബാങ്ക് 2020 -21 സാമ്പത്തിക വർഷത്തിൽ 10.4 കോടിയുടെ അറ്റാദായം നേടി. ബാങ്ക് ചെയർമാൻ എം.പി. ജാക്സ​ൻെറ അധ്യക്ഷതയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ എസ്.എസ്.എൽ.സി, പ്ലസ്​ ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 76 വിദ്യാർഥികളെ ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു. യോഗത്തിൽ വൈസ് ചെയർമാൻ പി.ജെ. തോമസ്, സി.ഇ.ഒ ടി.കെ. ദിലീപ് കുമാർ, ഡയറക്ടർ കെ.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. റിസർവ് ബാങ്ക് ലൈസൻസോടെ പ്രവർത്തിക്കുന്ന ഇരിങ്ങാലക്കുട ടൗൺ കോഓപറേറ്റിവ് ബാങ്ക്​ ഡെപ്പോസിറ്റുകൾക്ക് ആർ.ബി.ഐയുടെ ഇൻഷുറൻസ്​ പരിരക്ഷ ലഭ്യമാണ്​. യു.പി.ഐ പേമൻെറ്​ സിസ്​റ്റങ്ങളായ ഗൂഗ്​ൾ പേ, പേടിഎം മുതലായ സേവനങ്ങളും എട്ട്​ പ്രമുഖ ഇൻഷുറൻസ്​ കമ്പനികളുടെ പോളിസികളും സേവനങ്ങളും ബാങ്ക് നൽകിവരുന്നു. tm ijk.. പടം. ഐ.ടി.യു ബാങ്ക് വാര്‍ഷിക പൊതുയോഗത്തില്‍ ബാങ്ക് ചെയര്‍മാന്‍ എം.പി. ജാക്‌സണ്‍ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.