തളിക്കുളം (തൃശൂർ): പുഴയിൽ മുങ്ങിത്താഴ്ന്ന് മരണത്തോട് മല്ലടിച്ച രണ്ടുവയസ്സുകാരനെ രക്ഷിച്ച 12കാരൻ നിവേദ് നാടിെൻറ അഭിമാനമാകുന്നു. തളിക്കുളം പുത്തൻതോടിനടുത്ത് താമസിക്കുന്ന തൂമാട്ട് ഡിബിൻ-സന്ധ്യ ദമ്പതികളുടെ മകൻ ധ്യാൻ ദർശിനെയാണ് കിഴക്കിനിയത്ത് ധലീഷ്-നിമി ദമ്പതികളുടെ മകൻ നിവേദ് രക്ഷിച്ചത്.
പിതാവിനോടൊപ്പം തളിക്കുളം മുറ്റിച്ചൂർ പാലത്തിന് തെക്കുള്ള പുഴയോരത്തെ തറവാട്ടിൽ എത്തിയ ധ്യാൻ കല്ലെടുത്ത് പുഴയിൽ എറിഞ്ഞ് കളിക്കുന്നതിനിടെ വെള്ളത്തിൽ വീഴുകയായിരുന്നു. സമീപത്ത് ചൂണ്ടയിട്ടിരുന്ന നിവേദ് ശബ്ദം കേട്ടുവന്ന് നോക്കിയപ്പോൾ വഞ്ചിക്ക് സമീപം മുങ്ങിത്താഴ്ന്നുപോകുന്ന കുഞ്ഞിെൻറ കൈ മാത്രമാണ് കണ്ടത്.
നിവേദ് പുഴയിലേക്ക് ചാടി കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടിക പഞ്ചായത്ത് പ്രസിഡൻറ് ദിനേശനും വൈസ് പ്രസിഡൻറ് രജനി ബാബുവും നാട്ടുകാരും എത്തി നിവേദിനെ ആദരിച്ചു.
നാട്ടിക ഈസ്റ്റ് യു.പി സ്കൂൾ അധ്യാപകരും പി.ടി.എയും അനുമോദിച്ചു. സ്കൂൾ പ്രധാനാധ്യാപിക പി.ആർ. സ്നേഹലത, പി.ടി.എ പ്രസിഡൻറ് എം.എസ്. സജീഷ് എന്നിവർ നേതൃത്വം നൽകി. ഈ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് നിവേദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.