മതിലകം: കുടിവെള്ള വിതരണം നിലച്ചിട്ട് മൂന്ന് മാസമായിട്ടും പരിഹാരമില്ല. നാട്ടുകാർ ഒടുവിൽ പ്രതിഷേധവുമായി വാട്ടർ അതോറിറ്റി ഓഫിസിലെത്തി. കേരള വാട്ടർ അതോറിറ്റി മതിലകം സെക്ഷൻ ഓഫിസിലാണ് പ്രതിഷേധം അരങ്ങേറിയത്. മുദ്രാവാക്യം വിളികളും പ്രസംഗവും മറ്റു സമരമുറകൾ ഒന്നുമില്ലാതെയായിരുന്നു പ്രതിഷേധം. കുടിവെള്ളം കിട്ടാതെ തങ്ങൾ അനുഭവിക്കുന്ന വിഷമാവസ്ഥ ശാന്തമായി പ്രകടിപ്പിക്കുകയായിരുന്നു അവർ. പഞ്ചായത്തിലെ നാലാം വാർഡിൽ പുതിയകാവ് പൗര റസിഡൻസ് അസോസിയേഷൻ പ്രദേശത്താണ് രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത്. മൂന്നു മാസമായി ദുരിതം തുടരുകയാണ്.
വാട്ടർ അതോറിറ്റിയുടെ ശുദ്ധജല വിതരണത്തെ ആശ്രയിക്കുന്ന ഇരുനൂറോളം കുടുംബങ്ങളാണ് നട്ടം തിരിയുന്നത്. ഇവരെല്ലാവരും ഗാർഹിക ഉപഭോക്താക്കളാണ്. പലവട്ടം അധികൃതരെ വിവരം അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി ഓഫിസിലെത്തിയതെന്ന് ഭാരവാഹികൾ പറഞ്ഞു. വാർഡ് അംഗം സംസാബി സലീം, ‘പൗര’ ഭാരവാഹികളായ ഡോ. മുഹമ്മദ് അൻസാർ, ടി.കെ. ഷാഫി, ആർ.എം. ജലീൽ തുടങ്ങിയവർ നേതൃത്വം നൽകി. പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.