അതിരപ്പിള്ളി: മലക്കപ്പാറയിൽ കട കത്തി നശിച്ചു. എട്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം. മലക്കപ്പാറ കീഴ്പരട്ടയിൽ ഹോട്ടലും സ്റ്റേഷനറി കടയും ചേർന്ന സ്ഥാപനമാണ് കത്തി നശിച്ചത്. റോഡിന് സമീപം പ്രവർത്തിക്കുന്ന സ്ഥാപനമായിരുന്നു. ഹുസൈൻ എന്ന വ്യക്തിയുടേതാണ് സ്ഥാപനം. കടയുടെ ഒരു വശം പൊളിച്ചുപണിയുന്ന പ്രവൃത്തി നടക്കുന്നതിനിടെയാണ് വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ തീപിടിത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു.
മലക്കപ്പാറ പൊലീസും പ്രദേശവാസികളും ചേർന്ന് തീയണക്കാൻ ശ്രമിച്ചു. ആ ഭാഗത്തൂടെ കടന്നുപോകുന്ന ടാറ്റ തേയില കമ്പനിയുടെ വലിയ പൈപ്പ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്. അതിനാൽ അതിനോട് ചേർന്ന ലൈനിലെ മറ്റ് സ്ഥാപനങ്ങളിലേക്ക് പടർന്ന് പിടിച്ചുള്ള വലിയ തീ പിടിത്തം ഒഴിവായി. 3.30 ഓടെ തീയണച്ചുവെങ്കിലും കട പൂർണമായും കത്തി നശിച്ചിരുന്നു. വിൽപനക്ക് വേണ്ടി കടയിൽ സൂക്ഷിച്ചിരുന്ന തേയില ശേഖരവും മറ്റ് സുഗന്ധ വസ്തുക്കളും തീപിടിത്തത്തിൽ നശിച്ചു. കൂടാതെ ഫർണിച്ചറുകളും ഉപകരണങ്ങളും നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.