അരിമ്പൂർ: സ്വകാര്യ ബസുകൾ മൂലമുള്ള അപകടങ്ങൾക്ക് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് അരിമ്പൂർ പഞ്ചായത്ത് ഭരണസമിതി ഐക്യകണ്ഠേന പ്രമേയം പാസാക്കി. പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ കാരണം ജനം ബുദ്ധിമുട്ടുന്നതായും ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുന്നെന്നും സ്പീഡ് ഗവേണർ പിടിപ്പിക്കാതെ ഓടുന്ന ബസുകൾ ഉണ്ടെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
ലഹരി ഉപയോഗിച്ച് ബസോടിക്കുന്നവർ നിരവധിയുണ്ടെങ്കിലും ഇതിനു തടയിടാൻ പൊലീസിനോ മോട്ടോർവാഹന വകുപ്പിനോ കഴിയുന്നില്ലെന്നും യോഗത്തിൽ വിമർശനമുയർന്നു. ഇക്കാര്യങ്ങൾ വിവിധ രാഷ്ട്രീയ കക്ഷിക്കാരായ അംഗങ്ങൾ ഉന്നയിച്ചതോടെയാണ് പ്രമേയം പാസാക്കിയത്. ഇത് മുഖ്യമന്ത്രി, ഗതാഗത വകുപ്പ് മന്ത്രി, ആർ.ടി.ഒ എന്നിവർക്ക് കൈമാറും. നടപടി ഇല്ലാത്ത പക്ഷം യുവജന സംഘടനകൾ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ജി. സജീഷ് പറഞ്ഞു. അംഗങ്ങളായ ഷിമി ഗോപി, സി.പി. പോൾ, കെ. രാഗേഷ്, പി.എ. ജോസ്, ജെൻസൺ ജെയിംസ്, സുധ സദാനന്ദൻ, സുനിത ബാബു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.