പുന്നയൂര്‍ക്കുളം: ലോക്ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് ബാറും കള്ളു ഷാപ്പും അടച്ചതോടെ മദ്യപാൻമാർക്കായി ലഹരി പുതയുന്ന അരിഷ്ട വില്പന തകൃതി. പുന്നയൂര്‍ക്കുളം, പെരിയമ്പലം, എടക്കര എന്നിവിടങ്ങളിലെ പലചരക്ക്-സ്റ്റേഷനറി കടകളിലാണ് ഡോക്ടറുടെ കുറിപ്പടിപോലും ഇല്ലാതെ നിയമ വിരുദ്ധമായ ലഹരി അരിഷ്ടം നല്‍കുന്നത്.
വടക്കേക്കാട് പൊലീസ് സ്റ്റേഷനു സമീപത്തെ കടയില്‍ വര്‍ഷങ്ങളായി വില്പനയുണ്ടെങ്കിലും പൊലീസ് നടപടിയില്ലെന്ന പരാതി വ്യാപകമാണ്. ഇവിടെ ഒരു ഡോക്ടറുടെ പരിശോധന ബോര്‍ഡ് ഉണ്ടെങ്കിലും ഡോക്ടര്‍ വരാറില്ലത്രെ.
ഒരു തവണ കടയുടമയെ എക്സൈസ് കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും മണിക്കൂറുകള്‍ക്കകം പുറത്തിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.