മാള: അന്നമനട സബ് രജിസ്റ്റാർ കാര്യാലയം ചോരുന്നതായി പരാതി. മൂന്നുമാസം മുമ്പാണ് തിരക്കിട്ട് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. പഴയ കെട്ടിടം ശോച്യാവസ്ഥയിലായതിനെ തുടർന്നാണ് സർക്കാർ പുതിയ കെട്ടിടത്തിന് അനുമതി നൽകിയത്. ആധുനിക രീതിയിൽ നിർമിച്ച കെട്ടിടം ചോർച്ച കണ്ടതിനെ തുടർന്ന് എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഉദ്യോഗസ്ഥർ.
പഴയ കെട്ടിടത്തിൽനിന്ന് പുതിയ കെട്ടിടത്തിലേക്ക് ഓഫിസ് ഉപകരണങ്ങൾ മാറ്റുന്നതിനിടയിലാണ് ചോർച്ച. 1987 ലാണ് അന്നമനടയിൽ രജിസ്ട്രാർ കാര്യാലയം പ്രവർത്തനമാരംഭിക്കുന്നത്. 1994 മുതൽ പഞ്ചായത്തിന്റെ കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. ഈ കെട്ടിടം തകർച്ച ഭീഷണിയിലാണ്. രണ്ട് പതിറ്റാണ്ട് കാത്തിരിപ്പിന് ശേഷമാണ് പുതിയ കാര്യാലയത്തിന് അനുമതിയായത്. അതേസമയം 2010 മുതൽ ഈ കെട്ടിടത്തിന്റെ വാടക പഞ്ചായത്തിന് കൊടുത്തിട്ടില്ലെന്ന് അറിയുന്നു. ഓഫിസ് പുതിയ കെട്ടിട സമുച്ചയത്തിലേക്ക് മാറ്റുന്നതോടെ ആധുനിക സൗകര്യങ്ങൾ വർധിക്കും. പ്രതീക്ഷയോടെ കാത്തിരിക്കുന്നതിനിടയിലാണ് റെക്കോർഡിങ് റൂമിൽ ചോർച്ച കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.