ഭക്ഷ്യധാന്യങ്ങളിൽ കീടനാശിനി പ്രയോഗം: റേഷൻ കടയുടെ അംഗീകാരം റദ്ദാക്കി

തൃ​ശൂ​ർ: ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളി​ല്‍ കീ​ട​നാ​ശി​നി പ്ര​യോ​ഗി​ച്ച​തി​നെ തു​ട​ർ​ന്ന്​ ചൊ​വ്വൂ​രി​ലെ 184ാം ന​മ്പ​ര്‍ റേ​ഷ​ന്‍ ക​ട​യു​ടെ അം​ഗീ​കാ​രം സ്ഥി​ര​മാ​യി റ​ദ്ദാ​ക്കി.

എ​ന്‍.​എ​ഫ്.​എ​സ്.​എ ഗോ​ഡൗ​ണു​ക​ളി​ല്‍നി​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ അ​തേ രീ​തി​യി​ല്‍ കാ​ര്‍ഡു​ട​മ​ക​ള്‍ക്ക് വി​ത​ര​ണം ന​ട​ത്ത​ണ​മെ​ന്ന്​ ലൈ​സ​ന്‍സി​ക​ള്‍ക്ക് നി​ർ​ദേ​ശം ന​ല്‍കി​യ​താ​യും വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു.

ജി​ല്ല​യി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ 10 റേ​ഷ​ന്‍ ക​ട​ക​ളു​ടെ ലൈ​സ​ന്‍സ് താ​ല്‍ക്കാ​ലി​ക​മാ​യും മൂ​ന്നെ​ണ്ണ​ത്തി​ന്‍റെ സ്ഥി​ര​മാ​യും റ​ദ്ദാ​ക്കി. ജ​ന​ങ്ങ​ള്‍ക്ക് പി.​എ​ച്ച്.​എ​ച്ച് കാ​ര്‍ഡി​ലേ​ക്ക് മാ​റ്റാ​നു​ള്ള അ​പേ​ക്ഷ സെ​പ്റ്റം​ബ​ര്‍ 13 മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ 31 വ​രെ ഓ​ണ്‍ലൈ​നാ​യി സ​മ​ര്‍പ്പി​ക്കാ​മെ​ന്ന് ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - Application of pesticides on foodgrains: Approval of ration shops revoked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.