തൃശൂര്‍: നഗരപരിധിയിൽ കാൽനട, വാഹന യാത്രികർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ച് ബോർഡുകൾ സ്ഥാപിക്കുന്നതിന് നിയന്ത്രണമിട്ട് കോർപറേഷൻ. സ്വരാജ് റൗണ്ടിൽ ഇനി വ്യാപകമായി ബോർഡുകളും ബാനറുകളും സ്ഥാപിക്കാനാവില്ല. ഇതിനായി മൂന്ന് കേന്ദ്രങ്ങൾ തീരുമാനിച്ച് കൗൺസിൽ അംഗീകാരം നൽകി. നടുവിലാൽ, ജനറൽ ആശുപത്രിക്ക് സമീപം മേനാച്ചേരി കെട്ടിടത്തിന് സമീപം, മോഡൽ ഗേൾസ് സ്കൂളിന് സമീപം എന്നിവിടങ്ങളാണ് കൗൺസിൽ അംഗീകരിച്ചത്. കോര്പറേഷന് പരിധിയിലെ അനധികൃത ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാനും കൗൺസിൽ തീരുമാനിച്ചു.
നിശ്ചയിച്ച മൂന്ന് സ്ഥലങ്ങളില്‍ നിയമാനുസൃത ഫീസ് ഈടാക്കി നിശ്ചിത ദിവസത്തേക്ക് അനുമതി നല്‍കും. ശക്തന് നഗര്‍ വികസനത്തിനായി തയാറാക്കിയ ശക്തന് നഗര്‍ വികസന കരട് രേഖ കൗണ്‍സിലില്‍ അവതരിപ്പിച്ചു. കൗണ്‍സിലര്‍മാരുടെ പഠനത്തിനായി ഇത് മാറ്റി. 2023-24 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുന്ന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും.
വിമുക്തഭടന്മാര്, അവരുടെ ഭാര്യമാര്‍, വിധവകള്‍, ഏറ്റുമുട്ടലില്‍ അംഗപരിമിതി സംഭവിച്ച ജവാന്മാര്, ജവാന്മാരുടെ വിധവകള്‍ എന്നിവരുടെ യഥാർഥ താമസത്തിനായി ഉപയോഗിക്കുന്ന ഭവനങ്ങളുടെ വസ്തുനികുതിയിൽ ഇളവ് ലഭിക്കുന്നതിന് വര്‍ഷാവര്‍ഷം അപേക്ഷ സമര്‍പ്പിക്കുന്നത് ഒഴിവാക്കി അഞ്ച് വര്‍ഷത്തിലൊരിക്കല്‍ മാത്രം അപേക്ഷിക്കാൻ അനുമതി നൽകി. 28 കുമ്മാട്ടി സംഘങ്ങള്‍ക്ക് 31,250 രൂപ വീതം ധനസഹായം നൽകുന്നതിലും വിവിധ റോഡുകളുടെ നവീകരണവും ഉള്‍പ്പെടെയുള്ള 79 അജണ്ടകളില്‍ നാലെണ്ണമൊഴികെയിൽ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തതായി മേയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.