അരിമ്പൂർ: മഴയെത്തുടർന്ന് വെള്ളം ഉയർന്നതോടെ കൈപ്പിള്ളി-വെളുത്തൂർ അകംപാടശേഖരത്തെ ബണ്ട് തകർന്ന് വെള്ളം കയറി കൃഷി മുങ്ങി.
എൻജിൻ തറയോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന ബണ്ടാണ് തകർന്നത്.
മഴയെ തുടർന്ന് പുറം കനാലിലും സമീപത്തെ പടവിലും വെള്ളം ഉയർന്നിരുന്നു. ഇതോടെ ബണ്ടിലെ പലക തകർന്നു. 210 ഏക്കറുള്ള പാടശേഖരത്തിൽ മേൽക്കര ഭാഗത്തെ 80 ഏക്കറിലാണ് കൃഷി ഇറക്കിയിട്ടുള്ളത്.
ഒരുമാസം പ്രായമുള്ള നെൽച്ചെടികളാണ് ഇവിടെയുള്ളത്. ഇതാണ് മുങ്ങിയത്.
വെള്ളം വറ്റിക്കുന്നതിനായി പമ്പിങ് നടക്കുന്നുണ്ട്. തകർന്ന ഭാഗത്ത് അടക്കുന്ന പണി നടക്കുന്നതായി സൂപ്പർവൈസർ കെ. സുരേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.