ആളൂർ: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കുപ്രസിദ്ധ മോഷ്ടാവ് പാലക്കാട് ആലത്തൂർ വാവുള്ളിയാപുരം തോണിപ്പാടം സ്വദേശി പുത്തൻകളം വീട്ടിൽ രഞ്ജിത്കുമാറാണ് (33) പിടിയിലായത്. പ്രവാസിയായ ആളൂർ സ്വദേശിനിയുടെ വീട്ടിലാണ് പ്രതി മോഷണം നടത്തിയത്.
വാതിൽ പൊളിച്ച് അകത്തു കടന്ന് അലമാരയുടെ പൂട്ട് തകർത്താണ് സ്വർണാഭരണങ്ങൾ കവർന്നത്. കേരളത്തിനകത്തും പുറത്തുമായി ഇരുപതിലേറെ കേസുകളിൽ ഇയാൾ പ്രതിയാണ്. തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി ഐശ്വര്യ ദോങ്ഗ്രേ ഐ.പി.എസിന്റെ നിർദേശപ്രകാരം ചാലക്കുടി ഡിവൈ.എസ്.പി. സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേകാന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.