തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടന്ന സി.ബി.എസ്.ഇ ക്ലസ്റ്റര്‍ -10 അത്‍ലറ്റിക് മീറ്റില്‍ 255 പോയന്റുമായി തൃശൂര്‍ ഭാരതീയ വിദ്യാഭവന്‍ വിദ്യാമന്ദിര്‍ ചാമ്പ്യന്മാര്‍. 16 സ്വര്‍ണം, ആറ് വെള്ളി, ഒമ്പത് വെങ്കലം എന്നിവയാണ് ചാമ്പ്യന്മാരുടെ നേട്ടം. 10 സ്വര്‍ണം, 10 വെള്ളി, 11 വെങ്കലം എന്നിവ നേടി 238 പോയന്റ് സ്വന്തമാക്കിയ തൃശൂര്‍ പാറമേക്കാവ് വിദ്യമന്ദിറിനാണ് രണ്ടാം സ്ഥാനം. 144 പോയന്റ് നേടിയ തൃശൂര്‍ കെ.എം.ബി വിദ്യാമന്ദിര്‍ മൂന്നാം സ്ഥാനത്തെത്തി.
മൂന്ന് സ്വർണം, ഏഴ് വെള്ളി, ആറ് വെങ്കലം എന്നിവയാണ് ഇവർ സ്വന്തമാക്കിയത്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള 650ല്‍പരം സി.ബി.എസ്.ഇ സ്കൂളുകളിലെ വിദ്യാർഥികള്‍ക്കായി സി.ബി.എസ്.ഇ ന്യൂഡല്‍ഹി സ്പോര്‍ട്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മീറ്റില്‍ ഏഴ് ജില്ലകളില്‍നിന്നായി നാലായിരത്തിലധികം വിദ്യാർഥികളാണ് പങ്കെടുത്തത്.
ഹിന്ദുസ്ഥാന്‍ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് അസോസിയേഷന്‍ സംസ്ഥാന ചീഫ് കമീഷണര്‍ എം. അബ്ദുല്‍ നാസര്‍ ട്രോഫികള്‍ സമ്മാനിച്ചു. അല്‍മാസ് ഗ്രൂപ് ചെയര്‍മാന്‍ ഡോ. പി.എ. കബീര്‍ മുഖ്യാതിഥിയായി. ജനറല്‍ കണ്‍വീനര്‍ എം. ജൗഹര്‍, സി.ബി.എസ്.ഇ ജില്ല ട്രെയ്നിങ് കോഓഡിനേറ്റര്‍ ജോബിന്‍ സെബാസ്റ്റിന്‍, അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി കെ.കെ. രവീന്ദ്രന്‍, ഷാഫി അമ്മായത്ത്, സക്കീര്‍ ഹുസൈന്‍, എസ്. സ്മിത, കെ. പ്രദീപ്, കെ. അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.