ചാവക്കാട്: മുതുവുട്ടൂർ രാജ ആശുപത്രി കാൻറീനിൽനിന്ന് വാങ്ങിയ ഭക്ഷണത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ കാൻറീൻ അടപ്പിച്ചു. പിഴയും ഈടാക്കി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് വേണ്ടി വാങ്ങിയ ഗ്രീൻപീസ് കറിയിലാണ് പല്ലിയെ കണ്ടത്. ഉടൻ വിവരം ചാവക്കാട് നഗരസഭ ആരോഗ്യ വിഭാഗത്തെ അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ വി.പി. സക്കീർ ഹുസൈർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശംഭു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.പി. സോനേഷ് എന്നിവരെത്തി കാൻറീൻ അടച്ചുപൂട്ടാൻ നിർദേശം നൽകുകയായിരുന്നു. കാൻറീൻ കരാറെടുത്ത് നടത്തുന്നത് പുറത്തുനിന്നുള്ള വ്യക്തിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.